Posted By user Posted On

uae policeയുഎഇയിൽ യുവതിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയി; 48 മണിക്കൂറിനകം ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്

ഷാ​ർ​ജ: യുഎഇയിൽ യുവതിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റെ 48 മ​ണി​ക്കൂ​റി​ന​കം uae police ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. കി​ങ്​ ഫൈ​സ​ൽ സ്​​ട്രീ​റ്റി​ൽ ര​ണ്ടു​ ദി​വ​സം മു​മ്പാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ ​പൊ​ലീ​സ് കേ​സെ​ടു​ത്തു. തുടർന്ന് ​ട്രാ​ക്കി​ങ്​ സം​വി​ധാ​ന​വും സ്മാ​ർ​ട്ട്​ കാ​മ​റ​യും ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ പൊലീസ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​യാ​ളെ അധികൃതർ അ​റ​സ്റ്റു​ചെ​യ്തു. ഇയാളുടെ വാഹനവും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. ഷാ​ർ​ജ​യി​ൽ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്താ​തെ​പോ​യാ​ൽ ജ​യി​ൽ​ശി​ക്ഷ​യോ ചു​രു​ങ്ങി​യ​ത്​​ 20,000 ദി​ർ​ഹം പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *