Posted By user Posted On

എയർ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങി; ഗൾഫിൽ ചികിത്സയിലായിരുന്ന പ്രവാസിയായ ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; നൊമ്പരമായി നമ്പി രാജേഷിൻ്റെ വിയോഗം

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാന സർവ്വിസുകളാണ് മുടങ്ങിയത്. സമരത്തില്‍‌ വലഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. പലരുടെയും ജീവിതങ്ങളും പ്രതീക്ഷകളുമാണ് ഇതോ‍ടെ അസ്തമിച്ചത്. ഇപ്പോഴിതാ ഉറ്റവരെ അവസാനമായി ഒന്ന് കാണാനാകാതെ നൊമ്പരമായിരിക്കുകയാണ് ഒരു പ്രവാസിയുടെ മരണം.

കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാൻ അവസരം കിട്ടാതെയാണ് നമ്പി രാജേഷ് യാത്രയായത്. അവസാന നിമി‌ഷം തന്റെ ഭർത്താവിനെ കാണാൻ ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും മസ്കറ്റിലേക്കു യാത്രതിരിച്ചിരുന്നു.എന്നാല്‍ രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെപറ്റിയറിഞ്ഞത്. എന്നാൽ ഭര്‍ത്താവ് ഐസിയുവിലാണെന്നും മറ്റ് സംവിധാനം തരപ്പെടുത്തി തരുമോ എന്ന് കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. എന്നാൽ എയർഇന്ത്യ സമരം കാരണം യാത്രമുടങ്ങുകയായിരുന്നു. നഴ്സിങ് വിദ്യാർഥിനിയാണ് അമൃത. മസ്കത്തിൽ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ വിദ്യാർഥികളാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *