Posted By user Posted On

യുഎഇയില്‍ എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകിയോ? വൈകുന്ന ഓരോ ദിവസവും പിഴ

ദുബായ്: യുഎഇയില്‍ എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം പിഴ ഈടാക്കുമെന്ന് അറിയിച്ച് അധികൃതര്‍. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നതു വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂർത്തിയായി 30 ദിവസം വരെ പുതുക്കാൻ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങൾക്കാണ് പിഴയീടാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ തൊഴിൽ കാർഡ് പുതുക്കുന്നതു വൈകിയാലും ഇതേ തുകയാണ് പിഴ. പരമാവധി 1000 ദിർഹം വരെ ഈടാക്കാം. ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനി മാനേജർമാരിൽനിന്നും പിഴയീടാക്കും. തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിനുള്ള രേഖകൾ കൃത്യമായിരിക്കണം. ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകൾ സമർപ്പിച്ചാൽ കമ്പനി പ്രതിനിധിക്ക് (മൻദൂബ്) 500 ദിർഹം പിഴ ചുമത്തും. ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കുന്നതും നിയമപരിധിയിൽ വരും.ഇടപാടുകളുടെ ചുമതലയുള്ള കമ്പനി പ്രതിനിധി സ്വന്തം കാർഡ് പുതുക്കാതിരിക്കുക, കാലഹരണപ്പെട്ട കാർഡ് കാണിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 500 ദിർഹമാണ് പിഴ.

തിരിച്ചറിയൽ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഓഫിസുകളിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയുന്നവർക്ക് പിഴ 5000 ദിർഹം. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാലും തടസ്സപ്പെടുത്തിയാലും 5000 ദിർഹമാണ് പിഴ. ഫീസ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും ഇതേ തുകയാണ് പിഴ. ഉപയോക്താക്കൾക്കുള്ള സംവിധാനങ്ങളിൽ നിന്നു സൂക്ഷ്മപരിശോധന അപേക്ഷകൾ പ്രിന്റ് ചെയ്താൽ 100 ദിർഹം പിഴ.ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴ 3000 ദിർഹം. കമ്പനിയുടെ പ്രവർത്തനങ്ങളിൽപ്പെടാത്ത കാര്യങ്ങൾ കാണിച്ച് ഏതെങ്കിലും തരത്തിലുള്ള വീസ തരപ്പെടുത്താൻ ശ്രമിച്ചാൽ 20,000 ദിർഹമാണ് പിഴ. എന്നാല്‍ മറ്റൊരു സംവിധാനത്തെക്കുറിച്ച് അറിയാം. സ്വദേശികൾക്കു മാത്രമല്ല, പ്രവാസികൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കു പിഴയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം അപ്പീൽ നൽകാം. സ്വന്തം വീസ, ഐഡി കാർഡ് എന്നിവയ്ക്ക് പുറമേ കീഴിലുള്ള തൊഴിലാളികളുടെ ഔദ്യോഗിക തൊഴിൽ – താമസ രേഖകൾക്ക് ചുമത്തിയ പിഴ പിൻവലിക്കാനും അപേക്ഷ നൽകാം. നിശ്ചിത സമയപരിധിക്കുള്ളിലും മാനദണ്ഡങ്ങൾ പാലിച്ചുമാകണം അപേക്ഷകൾ. 3 മാസത്തിലധികം രാജ്യത്തിനു പുറത്തു താമസിക്കുന്നവർക്ക് ഇളവ് ലഭിക്കും. രാജ്യം വിട്ട ശേഷം ഐഡി കാർഡിന്റെ കാലാവധി തീർന്നെങ്കിൽ മാത്രമാണ് ഇളവ്. ഇതു തെളിയിക്കാൻ പാസ്പോർട്ടിൽ എക്സിറ്റ് രേഖ നൽകണം. കോടതിയിലെ കേസുമായി ബന്ധപ്പെട്ടു പാസ്പോർട്ട് പിടിച്ചു വച്ച സാഹചര്യത്തിലും ഐഡി കാർഡ്, വീസ സംബന്ധിയായ പിഴയുണ്ടാവില്ല.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *