Posted By user Posted On

world health organization ഇനി മുതൽ യുഎഇ വിമാനത്താവളത്തിൽ സൗജന്യ വൈദ്യ പരിശോധന; അറിയാം വിശദമായി

ദുബായ്; ഇനി മുതൽ യുഎഇ വിമാനത്താവളത്തിൽ സൗജന്യ വൈദ്യ പരിശോധന നടക്കും. ടെർമിനൽ world health organization ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും വേണ്ടിയാണ് പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ ജോലിയിലുള്ള വിവിധ ഏജൻസികളുടെ ജീവനക്കാർക്കും സൗജന്യ പരിശോധനയുടെ ആനുകൂല്യം ലഭിക്കും. ഇമിഗ്രേഷൻ വിഭാഗവും ‘തദാവീ ‘ മെഡിക്കൽ ഗ്രൂപ്പും സഹകരിച്ചാണ് പരിശോധനാ ക്യാംപെയ്ൻ. ഇന്റേണൽ മെഡിസിൻ, നേത്രരോഗം, എല്ല് രോഗം, വാർധക്യ സഹജരോഗങ്ങൾ, ഗൈനക്കോളജി, പ്രസവ ശുശ്രൂഷ ഫിസിയോ തെറാപ്പി, ഡർമറ്റോളജി, യൂറോളജി, രക്തത്തിലെ വൈറ്റമിൻ അളവ്, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്. പരിശോധനകളുടെ ഫലം അപ്പോൾ തന്നെ നൽകും. ഇതിനായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും വിമാനത്താവളത്തിലുണ്ട്. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *