Posted By user Posted On

traffic യുഎഇയിൽ ഇങ്ങനെയൊരു മുന്നറിയിപ്പ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇനി പല നിറത്തിൽ റോഡിൽ ഫ്ലാഷ്‍ലൈറ്റുകൾ തെളിയും

അബുദാബി; യുഎഇയിൽ പൊലീസ് പുതിയ റോഡ് അലേർട്ട് സംവിധാനം ആരംഭിച്ചു. റഡാർ പോലുള്ള ഉപകരണങ്ങൾ traffic ആണ് ഹൈവേകളിൽ സ്ഥാപിച്ചത്. ഇവ വിവിധ നിറങ്ങളിലുള്ള ഫ്ലാഷ് ലൈറ്റുകൾ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം. ട്രാഫിക് അപകടങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഡ്രൈവർമാരെ അറിയിക്കുന്നതും റോഡ് സുരക്ഷ വർധിപ്പിക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അബുദാബി പൊലീസ് പറഞ്ഞു. സൗരോർജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് ഫ്ലാഷ് അലേർട്ടുകൾ പ്രവർത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റർ വരെ ദൂരത്തിൽ നിന്ന് ഇവ ദൃശ്യമാകും.‌സിസ്റ്റത്തിൽ വ്യത്യസ്ത നിറങ്ങൾ മിന്നുന്നതോടെയാണ് ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാർക്ക് വിവരം ലഭിക്കുക. റോഡിൽ അപകടം ഉണ്ടായിട്ടുണ്ട് എന്നതിന്റെ മുന്നറിയിപ്പായാണ് ചുവപ്പ്, നീല നിറങ്ങൾ ഫ്ലാഷ് ലൈറ്റ് തെളിയുന്നത്. മഞ്ഞ്, പൊടി, മഴ തുടങ്ങി മോശം കാലാവസ്ഥയെ സംബന്ധിക്കുന്ന മുന്നറിയിപ്പായിട്ടാണ് മഞ്ഞ നിറം തെളിയുക. അബുദാബി പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളിൽ ഏറ്റവും പുതിയതാണ് സ്മാർട്ട് അലേർട്ട് സിസ്റ്റം. വേഗം കുറഞ്ഞ ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ഈ സിസ്റ്റം വഴി അടുത്തിടെ ചുമത്തിയിരുന്നു. പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോ മീറ്റർ ഉള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ, വാഹനമോടിക്കുന്നവർ ഇടതുവശത്തുള്ള രണ്ട് പാതകളിലൂടെ മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത്തിലാണ് വാഹനം ഓടിക്കേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *