
expat കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് കൊട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് വിവരം, പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയയിൽ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയിൽ expat കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് സൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ വാതിൽ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. വീടിനകത്ത് ജീനയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. സ്വകാര്യ വിദ്യാലത്തിൽ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇവർ തമ്മിൽ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇരുവർക്കും ഓരോ കുട്ടികളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)