Posted By user Posted On

emirates draw raffle prize യുഎഇയിലെ എമിറേറ്റ്സ് MEGA7 റാഫ്ൾ ഡ്രോയിൽ വൻ തുക സ്വന്തമാക്കി പ്രവാസി മലയാളി

എമിറേറ്റ്സ് MEGA7 റാഫ്ൾ ഡ്രോയിൽ വിജയികളായ ഫിലിപ് ക്യാരി, ഷെയ്ഖ് അബ്ദുൾ ലത്തീഫ് എന്നിവർ സ്വന്തമാക്കിയത് AED 10,000 വീതം. ഏപ്രിൽ 28-നാണ് റാഫ്ൾ ഡ്രോ നടന്നത്. ഷാർജയിൽ 12 വർഷമായി ജോലി ചെയ്യുന്ന മലയാളിയായ അബ്ദുൾ ലത്തീഫ് EASY6 ഗെയിമിൽ മുൻപ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ മെഗാ7 വഴി AED 10,000 സ്വന്തമാക്കിയത് അപ്രതീക്ഷിതമെന്നാണ് അദ്ദേഹം പറയുന്നത്. കാസർ​ഗോഡ് സ്വദേശിയാണ് അബ്ദുൾ ലത്തീഫ് . എമിറേറ്റ്സ് ഡ്രോയുടെ തുടക്കം മുതൽ ഗെയിം കളിക്കുന്ന ഫിലിപ് രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമ്മാനം നേടുന്നത്. അബുദാബിയിൽ ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. 52 വയസ്സുകാരനായ ഫിലിപ് ക്യാരി യു.കെ പൗരനാണ്. അടുത്തടുത്ത് രണ്ട് വിജയങ്ങൾ തന്നെ അമ്പരിപ്പിച്ചെന്നാണ് ഫിലിപ്പിൻറെ മറുപടി. പ്രൈസ് തുകകൊണ്ട് ശ്രീലങ്കയിലേക്ക് കുടുംബത്തോടൊപ്പം വെക്കേഷനാണ് ഫിലിപ് ആഗ്രഹിക്കുന്നത്. ഭാഗ്യം തുണച്ചാൽ തനിക്ക് 100 മില്യൺ ദിർഹം സമ്മാനം ലഭിക്കുമെന്നാണ് ഫിലിപ് കരുതുന്നത്. യു.കെയിലെ ഭവന വായ്പ അടച്ചുതീർത്ത് ലോകം ചുറ്റുക, തന്നെ സഹായിച്ച ആളുകളെ തിരികെ സഹായിക്കുക എന്നതാണ് ഫിലിപ് ഗ്രാൻഡ് പ്രൈസ് കൊണ്ട് ചെയ്യാൻ അഗ്രഹിക്കുന്നത്. അതേസമയം, ഷെയ്ഖ് മെഗാ7 ഗെയിമിന് ആദ്യമായി രജിസ്റ്റർ ചെയ്ത അതേ ദിവസം തന്നെ ഭാഗ്യശാലിയായി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് എമിറേറ്റ്സ് ഡ്രോയുടെ AED 100 million ഗ്രാൻഡ് പ്രൈസ്. ഏഴ് നമ്പറുകൾ ഒരുപോലെയാക്കുന്ന വ്യക്തിക്കോ ഗ്രൂപ്പുകൾക്കോ ഈ തുക നേടാം. ഇതുവരെ ഇത് ആരും സ്വന്തമാക്കിയിട്ടില്ല. മെയ് ഏഴ് രാത്രി 9-ന് ആണ് (യു.എ.ഇ സമയം) അടുത്ത മത്സരം. എമിറേറ്റ്സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, വെബ്സൈറ്റിലൂടെ തത്സമയം ഗെയിം കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 800 7777 7777 (ടോൾഫ്രീ). അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം – @emiratesdraw

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *