Posted By user Posted On

begging കാൽ അറ്റുപോയതായി അഭിനയം, വീൽച്ചെയറിൽ ഭിക്ഷാടനം; പ്രവാസി യുവാവ് യുഎഇയിൽ പിടിയിൽ

ദുബായ്; ഒരു കാൽ അറ്റുപോയതായി അഭിനയിച്ച് വീൽചെയറിൽ കൃത്രിമ കാൽ വച്ച് ഭിക്ഷ യാചിച്ച പ്രവാസി begging യുവാവ് യുഎഇയിൽ പിടിയിൽ. ഏഷ്യക്കാരനായ യുവാവാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ കൃത്രിമ കാൽ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചു. ഇതോടെ ഇയാൾക്ക് കാലിന് യാതൊരു കുഴപ്പവുമില്ലെന്ന് മനസ്സിലായി. ഇയാളിൽ നിന്ന് 3000 ദിർഹവും പൊലീസ് പിടിച്ചെടുത്തു. സന്ദർശന വിസയിലാണ് ഇയാൾ രാജ്യത്ത് എത്തിയത്.
മറ്റൊരു സംഭവത്തിൽ പള്ളി കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിയ യാചകരായ സഹോദരങ്ങളെയും ഭാര്യമാരെയും പൊലീസി പിടികൂടി. യാചകരെക്കുറിച്ച് 901 നമ്പറിലോ ഇ–ക്രൈം വിഭാഗത്തിലോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *