പണത്തിന്റെ ഉപയോഗം കുറയുന്നു; യുഎഇയിൽ ഡിജിറ്റൽ
പേയ്‌മെന്റിന്റെ ഉപയോഗം വര്‍ധിക്കുന്നു
ദുബായ്: യുഎഇയിൽ ഡിജിറ്റൽ പേയ്‌മെന്റിന്റെ ഉപയോഗം വര്‍ധിക്കുന്നു. 20 ശതമാനം ആളുകളിലും പണത്തിന്റെ ഉപയോഗത്തിൽ കുറവുണ്ടായതായാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച് ആമസോൺ പേയ്‌മെന്റ് സർവീസസ് ഡാറ്റ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച്, യുഎഇയിലെ പ്രധാന മേഖലകളിലുടനീളമുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിൽ 2021 മുതൽ 2023 വരെ 18.3 ശതമാനം വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. സൗദി അറേബ്യയിൽ 48 ശതമാനവും ഈജിപ്തിലെ 43 ശതമാനവുമാണ് ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്നത്. ഇതേ അപേക്ഷിച്ച് യുഎഇയിലെ ജനറൽ ഇസഡിന്റെ പകുതിയോളം പേരും പ്രതിദിന പേയ്‌മെന്റുകൾക്കായി ഡിജിറ്റൽ അല്ലെങ്കിൽ മൊബൈൽ വാലറ്റുകൾ ഉപയോഗിക്കുന്നുണ്ട്. 2023-ഓടെ യുഎഇ, സൗദി, ഈജിപ്ത് എന്നിവിടങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റ് വിപണി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാദേശിക ബിസിനസുകൾ കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്നും ആമസോൺ മെന വൈസ് പ്രസിഡന്റ് റൊണാൾഡോ മൗചവാർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)