Posted By user Posted On

efiling യുഎഇയില‍െ സ്വർണവ്യാപാര കമ്പനി ജീവനക്കാരെ ആക്രമിച്ച് 2.6 മില്യൺ ദിർഹം മോഷ്ടിച്ചു; ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

സ്വർണ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ കൊള്ളയടിച്ച ആറംഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി efiling. പ്രതികൾക്കെതിരെ നേരത്ത്
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പുറപ്പെടുവിച്ച വിധി ദുബായ് അപ്പീൽ കോടതി ശരിവച്ചു.പോലീസ് രേഖകൾ അനുസരിച്ച്, ഏഷ്യൻ പൗരത്വമുള്ള രണ്ട് സ്വർണ കമ്പനി ജീവനക്കാരാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുവരെയും പ്രതികൾ തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം അവർ ജോലി ചെയ്യുന്ന കമ്പനിയുടെ 2.6 മില്യൺ ദിർഹം കൊള്ളയടിക്കുകയായിരുന്നു. ആറംഗസംഘം പോലീസുകാരായി ആൾമാറാട്ടം നടത്തിയാണ് പണം അപഹരിച്ചതെന്നാണ് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന്പോലീസ് ഊർജിത തിരച്ചിൽ നടത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അവരെ അഞ്ച് വർഷത്തെ തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു. അപ്പീൽ കോടതി ഈ വിധി ശരിവച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *