Posted By user Posted On

price dropസന്തോഷ വാർത്ത; യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു

അബുദാബി ∙ യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ താഴോട്ട്. അരി, ശീതീകരിച്ച price drop കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ തുടങ്ങിയവയുടെ മൊത്ത വിലയിൽ ശരാശരി 15–20 ദിർഹത്തിന്റെ കുറവുണ്ടെന്നാണ് വിവരം. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വില കുറയാനുള്ള കാരണം. കോവിഡിനു മുൻപുള്ള നിലയിലേക്കു ഷിപ്പിങ് ചെലവ് തിരിച്ചെത്തിയതിനാൽ പല ചരക്കു കടകളിൽ മാത്രമല്ല റസ്റ്ററന്റുകളിലും ടെക്സ്റ്റൈൽസിലും മറ്റു മേഖലകളിലും വരും നാളുകളിൽ സാധന വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമായിരുന്നത് ഇപ്പോൾ 7 ദിർഹം. 1.5 ലീറ്റർ പാചക എണ്ണയ്ക്ക് 15 ദിർഹമിൽ നിന്ന് 9 ദിർഹമായി. തൊഴിലാളികൾ കൂടുതലായി കഴിക്കുന്ന സോന മസൂരി 5 കിലോയ്ക്ക് നേരത്തെ 25 ദിർഹം വരെ എത്തിയിരുന്നത് 18 ആയി കുറഞ്ഞു. ഷിപ്പിങ് ചെലവ്കഴിഞ്ഞ 2 മാസമായി പത്തിലൊന്നായി കുറഞ്ഞിട്ടും ഉൽപന്നങ്ങളുടെ വില കുറയ്ക്കാത്ത വ്യാപാരികളുമുണ്ട്. ഇന്ധനവില കൂടുമ്പോൾ സാധനങ്ങൾക്കു വില കൂട്ടുന്നവർ കുറഞ്ഞപ്പോൾ വില കുറയ്ക്കാൻ തയാറായില്ല. ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും‍ ഉൽപാദന ചെലവും ആവശ്യവും കൂടിയതാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികൾ പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *