Posted By user Posted On

അവധി ആഘോഷങ്ങൾ പ്ലാൻ ചെയ്തോളൂ; യുഎഇയിൽ വരാനിരിക്കുന്നത് 6 ദിവസം നീണ്ട അവധിക്കാലം

യുഎഇ നിവാസികൾക്കിതാ സന്തോഷ വാർത്ത. രാജ്യത്ത് വരാനിരിക്കുന്നത് 6 ദിവസം നീണ്ട അവധിക്കാലം. രാജ്യത്തിനകത്തും പുറത്തുമായി ഈ അവധി ദിനങ്ങൾ ആഘോഷമാക്കാനുള്ള സുവർണാവസരമാണിത്. വിദേശ യാത്രകൾ വഴി അടുത്ത നീണ്ട ഇടവേള ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ, വലിയ അവധി ദിവസങ്ങളിൽ സാധാരണഗതിയിൽ വിമാന നിരക്ക് 150 ശതമാനം വരെ ഉയരുന്നതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ എടുത്ത് യാത്രക്ക് ഒരുങ്ങാനാണ് ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നത്. ചില വിദഗ്ധർ ട്രാവൽ ഹാക്കുകൾ പോലും വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനാൽ യാത്രക്കാർക്ക് ഏറ്റവും വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന ഒന്ന് ഉൾപ്പെടെ താമസക്കാർ ഈ വർഷം ഒന്നിലധികം നീണ്ട ഇടവേളകളാണ് ലഭിക്കുക.ഈദ് അൽ ഫിത്തർ, അറഫാ ദിനം, ഈദ് അൽ അദ്ഹ, ഹിജ്രി പുതുവത്സരം, പ്രവാചകൻ മുഹമ്മദ് (സ) ജന്മദിനം എന്നി അവധികളാണ് ഇനി വരാനിരിക്കുന്നത്.

ഈദ് അൽ ഫിത്തർ: ഹിജ്‌റി കലണ്ടർ അനുസരിച്ച്, റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് അവധി തീയതികൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഇത് ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെ ആയിരിക്കും. യഥാർത്ഥ തീയതികൾ ചന്ദ്രദർശനത്തിന് വിധേയമാണ്.

അറഫാ ദിനവും ഈദ് അൽ അദ്ഹയും: ഇത് മിക്കവാറും ആറ് ദിവസത്തെ ഇടവേള നൽകും .ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളി വരെയായിരിക്കും ഇടവേള. ശനി-ഞായർ അവധിയുള്ളവർക്ക് ആറ് ദിവസത്തെ വാരാന്ത്യം ലഭിക്കും.

ഹിജ്രി പുതുവർഷം: ജൂലൈ 21 വെള്ളിയാഴ്ചയാണ് ഈ അവധി വരുന്നത്. ശനി-ഞായർ അവധിയുള്ളവർക്ക് ഇത് മൂന്ന് ദിവസത്തെ വാരാന്ത്യമായി കിട്ടും

മുഹമ്മദ് നബി (സ) ജന്മദിനം: സെപ്റ്റംബർ 29 ഒരു വെള്ളിയാഴ്ചയാണ് അവധി കിട്ടുക. താമസക്കാർക്ക് അത് മറ്റൊരു മൂന്ന് ദിവസത്തെ വാരാന്ത്യമായിട്ടാണ് ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *