Posted By user Posted On

expatയുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് മരിച്ചു

ദുബൈ: യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് മരിച്ചു. ചേന്നര പെരുന്തിരുത്തിയിലെ expat പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു.രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു യൂസഫ്. നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യൂസഫ് ഹാജി, ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കൽ). മക്കൾ: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. ഖബറടക്കം പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *