Posted By user Posted On

sim swap fraudഭൂകമ്പ ബാധിതരുടെ പേരിൽ തട്ടിപ്പ്, പിരിച്ചെടുക്കുന്നത് വൻ തുക; മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

ദുബായ്; തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായെന്ന sim swap fraud പേരിൽ രാജ്യത്ത് തട്ടിപ്പ് സംഘം പണപ്പിരിവ് നടത്തുന്നതായി മുന്നറിയിപ്പ് നൽകി സർക്കാർ. സമൂ​ഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ പണപ്പിരിവ് നടക്കുന്നതെന്നും തട്ടിപ്പുകാർ സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും നൽകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം വ്യാജന്മാർക്ക് അയച്ചു കൊടുക്കുന്ന പണം ആവശ്യക്കാർക്കു ലഭിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നുണ്ട്. ദുരിതാശ്വാസ സഹായങ്ങൾ നൽകാൻ ആ​ഗ്രഹിക്കുന്നവർ അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രമേ നൽകാൻ പാടുള്ളൂ എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഏതെങ്കിലും മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതു രാജ്യത്തു ശിക്ഷാർഹമാണ്. ഫെഡറൽ നിയമം അനുസരിച്ച് ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നവർക്ക് തടവും 2 – 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. പണപ്പിരിവിനോ വ്യാജ പ്രചാരണങ്ങൾക്കോ വെബ്സൈറ്റ് ഉണ്ടാക്കുക, പണപ്പിരിവുകൾക്ക് നേതൃത്വം നൽകുക, സമൂഹമാധ്യമ സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തുക എന്നതിനു പുറമേ ഏതെങ്കിലും നിലയ്ക്ക് ധനസമാഹരണത്തിന്റെ ഭാഗമാകുന്നതും നിയമത്തിന്റെ പരിധിയിൽ വരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *