Posted By user Posted On

merida road bike യുഎഇയിൽ ​ഗതാ​ഗത നിയന്ത്രണം, പ്രധാന റോഡുകൾ അടച്ചിടും

യുഎഇ; യുഎഇയിൽ പ്രധാന റോഡുകൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി ദുബായ് റോഡ്‌സ് ആൻഡ് merida road bike ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഫെബ്രുവരി 9 വ്യാഴാഴ്ച ആരംഭിക്കുന്ന ഉദ്ഘാടന യുഎഇ ടൂർ വുമൺ 2023 സൈക്ലിംഗ് ഇവന്റിനായി എമിറേറ്റിലുടനീളം ഒന്നിലധികം റോഡുകൾ അടച്ചതായാണ് അധികൃതർ അറിയിച്ചത്. 1:30 മുതൽ 5:00 വരെയാണ് റോഡുകൾ അടച്ചിടുന്നത്. ഈ സാഹചര്യത്തിൽ താമസക്കാർ അവരുടെ യാത്രകൾ ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണമെന്ന് ആർടിഎ അഭ്യർത്ഥിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താൻ അധിക സമയം അനുവദിക്കുകയോ അല്ലെങ്കിൽ ഇതര റൂട്ടുകൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. പോർട്ട് റാഷിദിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിംഗ് ഇവന്റ് നഗരത്തിൽ കടന്ന് മത്സരത്തിന്റെ ഒന്നാം ഘട്ടം ദുബായിൽ ഫ്ലാഗ് ഓഫ് ചെയ്യും. യുഎഇ ടൂറിന്റെ ക്ലാസിക് ലൊക്കേഷനുകളായ റാസൽ ഖോർ, മൈദാൻ റേസ്‌കോഴ്‌സ്, ഉമ്മു സുഖീം, ദുബായ് സ്‌പോർട്‌സ് സിറ്റി എന്നിവിടങ്ങളിലൂടെ പാം ജുമൈറയിലും ദുബായ് ഹാർബറിലും എത്തും. സൈക്കിൾ യാത്രികൾ കടന്ന് പോകുമ്പോൾ നിർദ്ദിഷ്ട റോഡുകളിൽ 10-15 മിനിറ്റ് ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും വാഹനമോടിക്കുന്നവർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 9 മുതൽ 12 വരെ നാല് സ്റ്റേജുകളിലായിട്ടാണ് സൈക്ലിം​ഗ് ഇവന്റ് നടക്കുന്നത്.

സൈക്ലിം​ഗ് ഇവന്റ് മൂലം അടച്ചിടുന്ന പ്രധാന റോഡുകൾ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *