Posted By user Posted On

traffic rule യുഎഇയിൽ ട്രാഫിക് നിയമലംഘനങ്ങൾ കാരണം ബ്ലാക്ക് പോയിന്റ് കിട്ടിയിട്ടുണ്ടോ? ഇത് കുറയ്ക്കാൻ എന്ത് ചെയ്യും; ഇനി ടെൻഷൻ വേണ്ട, പരിഹാരമാർ​ഗമുണ്ട്

അബുദാബിയിലെ 1,680 ഡ്രൈവർമാർ 2022-ൽ പോലീസിന്റെ പ്രത്യേക പരിപാടി പ്രയോജനപ്പെടുത്തിയതിന് traffic rule ശേഷം അവരുടെ ഡ്രൈവിം​ഗ് ബ്ലാക്ക് പോയിന്റുകൾ കുറച്ചതായി പൊലീസ് വ്യക്തമാക്കി. പലർക്കും നിയമലംഘനങ്ങൾ മൂലം കണ്ടുകെട്ടിയ തങ്ങളുടെ ലൈസൻസുകൾ ക്ലെയിം ചെയ്യാനും കഴിഞ്ഞു. അടുത്തിടെയാണ് ‘ട്രാഫിക് റിഡക്ഷൻ പ്രോഗ്രാം’ അബുദാബി പൊലീസ് ആരംഭിച്ചത്. ഇത് വഴിയാണ് ഇത്തരത്തിൽ ലഭിക്കുന്ന ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ സാധിക്കുക. ഈ പദ്ധതി വാഹനമോടിക്കുന്നവർക്ക് എങ്ങനെ പ്രയോജനം ചെയ്തുവെന്ന് അബുദാബി പോലീസ് ബുധനാഴ്ച വെളിപ്പെടുത്തി. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് വ്യക്തികൾക്ക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുന്നത്. ഏതൊരു ഡ്രൈവിംഗ് ലൈസൻസ് ഉടമയ്ക്കും അത്തരം പോയിന്റുകളുടെ പരമാവധി പരിധി 24 ആണ്. അതായത്, ഒരാൾക്ക് 24ൽ അധികം ബ്ലാക്ക് പോയിന്റുകൾ കിട്ടിയാൽ ആ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ കണ്ടുകെട്ടാനോ ട്രാഫിക് കോടതി ഉത്തരവിട്ടേക്കാം. ചില ട്രാഫിക് നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയിന്റുകൾ 24ൽ കുറവാണെങ്കിലും വാഹനങ്ങൾ പിടിച്ചെടുക്കാനും നിയമമുണ്ട്.

ബ്ലാക്ക് പോയിന്റുകൾ എങ്ങനെ കുറയ്ക്കാം;

പരമാവധി 24 ബ്ലാക്ക് പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് മൂന്ന് പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ബോധവൽക്കരണ ക്ലാസുകളിൽ ചേരാമെന്ന് അബുദാബി പോലീസ് അറിയിച്ചു. ആദ്യ സ്കീമിൽ എട്ട് മുതൽ 23 ബ്ലാക്ക് പോയിന്റുകൾ വരെ ലഭിച്ചവർക്ക് പങ്കെടുക്കാം. അവർ കോഴ്സ് വിജയിച്ചാൽ പ്രതിവർഷം പരമാവധി എട്ട് പോയിന്റുകൾ കിഴിവ് നൽകുന്നു. 24 ബ്ലാക്ക് പോയിന്റുകളും ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചവരുമായവർക്ക് രണ്ടാമത്തെ പ്രോഗ്രാമിന് കീഴിലുള്ള ക്ലാസുകളിൽ നിന്ന് പ്രയോജനം നേടാം. മൂന്നാമത്തേത് കാർ കണ്ടുകെട്ടൽ ഉത്തരവ് ലഭിച്ചവർക്കുള്ള പ്രോ​ഗ്രാമാണ്. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ക്ലാസുകൾ നടക്കുക.

ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങൾ;

മുസഫയിലെ ട്രാഫിക് പോയിന്റ് പ്രോഗ്രാമുകൾക്കായുള്ള പോലീസിന്റെ വിഭാഗം

അൽ ദഫ്ര ഏരിയയിലെ സായിദ് സിറ്റിയിലെ പോലീസ് ഫോളോ-അപ്പ് വിഭാഗം

അൽ ഐനിലെ ‘മൊറവാബ് അൽ ഖാദിം’ കെട്ടിടത്തിൽ പോലീസ് ഫോളോ-അപ്പ് വിഭാഗം

കൂടുതൽ വിവരങ്ങൾക്ക് 8003333 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ പോലീസിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *