Posted By user Posted On

wedding rings sets for him and her യുഎഇയിലെ പുതിയ വ്യക്തി​ നിയമം: കൂടുതൽ പ്രവാസികൾ അബുദാബിയിൽ വച്ച് വിവാഹിതരാകുന്നതിന്റെ കാരണം ഇതാണ്

യുഎഇയിൽ അമുസ്‌ലിംകൾക്കുള്ള പുതിയ വ്യക്തി നിയമം ഫെബ്രുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത് wedding rings sets for him and her. ഇതാേടെ യു.എ.ഇ വിവാഹ കരാറുകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമായി. അമുസ്‌ലിം പ്രവാസികൾക്ക് കോടതികളിൽ വിവാഹം ചെയ്യുന്നത് പുതിയ നിയമം വന്നതോടെ വളരെ എളുപ്പമാകും. വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കുടുംബകാര്യങ്ങളും നിയമം ഉൾക്കൊള്ളുന്നുണ്ട്. ഈ നിയമം, അബുദാബിയിൽ 2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അബുദാബി നിവാസികൾ, മറ്റ് എമിറേറ്റുകളിലെ പ്രവാസികൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ വരെ ഇതുകൊണ്ട് തന്നെ അബുദാബി തങ്ങളുടെ വിവാഹം നടക്കുന്നതിനുള്ള വേദിയായി തെരഞ്ഞെടുക്കുന്നുണ്ട്. ഇതോടെയാണ് എമിറേറ്റിലെ സിവിൽ വിവാഹ നിയമം വിജയകരമാണെന്ന് തെളിഞ്ഞത്. അബുദാബി സിവിൽ ഫാമിലി കോടതിയുടെ കണക്കുകൾ പ്രകാരം 127 രാജ്യങ്ങളിൽ നിന്നുള്ള 6,000 ദമ്പതികൾ പുതിയ സിവിൽ വിവാഹ നിയമപ്രകാരം വിവാഹിതരായിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഫിലിപ്പിനോകളാണ്. 2,300 ഫിലിപ്പീൻ ദമ്പതികളാണ് അബുദാബിയിൽ വിവാഹിതരായത്. 830 ഇന്ത്യൻ ദമ്പതികളും ഇവിടെ വച്ച് വിവാഹിതരായി. തുടർന്ന് അമേരിക്കക്കാർ, റഷ്യക്കാർ, ലെബനീസ്, നൈജീരിയക്കാർ, യൂറോപ്യന്മാർ എന്നിവരാണ് ഇതിന് പിന്നാലെ വരുന്നവർ. ഒരു വർഷത്തിനുള്ളിൽ 6,000 സിവിൽ വിവാഹങ്ങൾ നടന്നതോടെ അറബ് ലോകത്ത് മതേതര നിയമങ്ങൾ ആവശ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് യുഎഇ നിയമവിദഗ്ധൻ ഹെഷാം എൽറാഫി പറഞ്ഞു. വ്യത്യസ്ത മതങ്ങളിൽ നിന്നും ദേശീയതകളിൽ നിന്നുമുള്ള ദമ്പതികൾ ഇപ്പോൾ സിവിൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അബുദാബിയിലേക്ക് പറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *