Posted By user Posted On

bloomberg for educationയുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിൽ മാറ്റം; നിർണ്ണായക തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിമുതൽ എമിറേറ്റ്‌സ് സ്റ്റാൻഡേർഡ് ടെസ്റ്റിന് (എംസാറ്റ്) bloomberg for education നിർബന്ധമായും അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സർവകലാശാലാ പ്രവേശനത്തിന് വേണ്ടി രാജ്യത്തെ യൂണിവേഴ്സിറ്റികൾക്ക് ഇനി മുതൽ എംസാറ്റോ മറ്റ് പരീക്ഷകളോ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതത് സർവ്വകലാശാലകൾ നടത്തുന്ന പരീക്ഷയുടെ മിനിമം സ്കോറുകൾക്ക് അനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക. 2023-24 പ്രവേശനത്തിന് തീരുമാനം ബാധകമാകും. സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായിട്ടാണ് പുതിയ തീരുമാനം. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസൃതമായി ഒരു യൂണിവേഴ്സിറ്റി മേജർ തിരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവ് വർദ്ധിപ്പിക്കുക എന്നതാണ് തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ, പൊതുവിദ്യാലയങ്ങളിലെ ബിരുദധാരികളെ വിലയിരുത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റുകളുടെ ഒരു ദേശീയ സംവിധാനമാണ് എംസാറ്റ്. ഈ പ്രഖ്യാപനത്തിന് മുമ്പ്, യുഎഇ സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് ഈ പരീക്ഷയുടെ ഫലങ്ങൾ സമർപ്പിക്കേണ്ടതുണ്ടായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *