duty free big ticket ഇതാണ് ശരിക്കും ഭാഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യക്കാരനെ തേടി വീണ്ടും വമ്പൻ സമ്മാനമെത്തി
ദുബായ് ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യക്കാരനെ തേടി വീണ്ടും വമ്പൻ സമ്മാനമെത്തി duty free big ticket. മെഗാ സമ്മാനത്തിന് ശേഷം മെഴ്സിഡസ് ബെൻസ് എസ്500 ആഡംബര കാർ ആണ് ഭാഗ്യശാലിയെ തേടി എത്തിയത്. ബെംഗളൂരു സ്വദേശി അമിത് സറഫിനെയാണ് ഭാഗ്യം രണ്ട് തവണ തുണച്ചത്. 2016-ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം എട്ടു കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ, 3.67 ദശലക്ഷം ദിർഹം) മെഗാ സമ്മാനം നേടിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം ദുബായിൽ താമസമാക്കുകയും ഭാഗ്യം വീണ്ടും പരീക്ഷിക്കുന്നതിനായി നിരന്തരം നറുക്കെടുപ്പിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ജനുവരി 12ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 6 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമതുംതന്റെ ജീവിതത്തിൽ ഭാഗ്യമെത്തിച്ച ഡ്യൂട്ടി ഫ്രീക്ക് അമിത് നന്ദി പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലാണ് ഇന്ന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് നടന്നത്. താജിക്കിസ്ഥാൻ സ്വദേശിയാണ് മെഗാ സമ്മാനമായ 8 കോടിയിലേറെ രൂപ സ്വന്തമാക്കിയത്. ഇതാദ്യമായാണ് താജിക്കിസ്ഥാൻ സ്വദേശി ഒന്നാം സമ്മാനം നേടുന്നത്. ജനുവരി 16 ന് ഓൺലൈനിൽ വാങ്ങിയ 4226 ടിക്കറ്റിനാണ് അബ്ദുവാലി അഖ്മദ് അലിക്ക് കോടികൾ ലഭിച്ചത്. അതേസമയം, ഇദ്ദേഹവുമായി ബന്ധപ്പെടാൻ സംഘാടകർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. ശ്രീലങ്കൻ സ്വദേശിയായ യാസസ് നളിൻ പതിരണയ്ക്ക് ആണ് ബിഎംഡബ്ല്യു ആർ 90 പ്യുവർ മോട്ടോർബൈക്ക് ലഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)