Posted By user Posted On

airlift suspensionയുഎഇയിൽ ക്വാഡ് ബൈക്ക് അപകടം; യാത്രക്കാരനെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

ഷാർജ; ഷാർജയിൽ ക്വാഡ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി airlift suspension. അൽ മദാം നഗരത്തിലെ മരുഭൂമിയിലാണ് അപകടം നടന്നത്. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ ക്വാഡ് ബൈക്ക് മറിഞ്ഞ് 42 കാരന് പരിക്കേൽക്കുകയായിരുന്നു. ഷാർജയിലെ അൽ മദാം ഡെസേർട്ട് ഏരിയയിൽ ക്വാഡ് ബൈക്ക് അപകടത്തിൽപ്പെട്ടതായും യാത്രികന് നട്ടെല്ലിന് പരിക്കേറ്റതായും ഷാർജ പോലീസ് ഓപ്പറേഷനിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സംഘം സ്ഥലത്തേക്ക് തിരിച്ചത്. ഷാർജ പോലീസിന്റെ സഹകരണത്തോടെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ആണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് അൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *