
3d globeമുസന്ദത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ കാലാവസ്ഥാ കേന്ദ്രം
അബുദാബി; മുസന്ദത്തിൽ നേരിയ ഭൂചലനം.യുഎഇ സമയം ഉച്ചയ്ക്ക് 12.24നാണ് ഭൂചലനമുണ്ടായത് 3d globe. റിക്ടർ സ്കെയിലിൽ 2.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും ആർക്കും പ്രകമ്പനം അനുഭവപ്പെട്ടില്ലെന്നും എൻസിഎം അറിയിച്ചു. ഇടയ്ക്കിടെ അയൽ രാജ്യങ്ങളിൽ ചെറിയ ഭൂചലനങ്ങളുണ്ടാകുമ്പോൾ യുഎഇയിൽ അതിന്റെ പ്രകമ്പനം അനുഭവപ്പെടാറുണ്ട്. എന്നാൽ അതൊന്നും രാജ്യത്തെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതോടൊപ്പം, ഭൂചലനം അനുഭവപ്പെടുമ്പോൾ പരിഭ്രാന്തരാകാതെ വീട്ടിലോ പുറത്തോ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)