Posted By user Posted On

family court near meയുഎഇയിൽ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന് തീയിട്ട് പ്രവാസി തൊഴിലാളി, കോടികളുടെ നഷ്ടം; തടവും പിഴയും വിധിച്ച് കോടതി

യുഎഇ; യുഎഇയിൽ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന് തീയിട്ട് പ്രവാസി തൊഴിലാളി. തൊഴിൽ വിസ family court near me അനുവദിക്കാൻ ഉടമ വൈകിയതിനെ തുടർന്നാണ് പ്രകോപിതനായ 32 കാരനായ ഏഷ്യൻ തൊഴിലാളി വർക്ക് ഷോപ്പിന് തീയിട്ടത്. തീ പെട്ടെന്ന് പടർന്ന് വർക്ക് ഷോപ്പിലുണ്ടായിരുന്ന ഒമ്പത് വാഹനങ്ങൾ കത്തിനശിച്ചു. വർക്ക്‌ഷോപ്പിലെ ഉപകരണങ്ങളും നശിച്ചു, ഇത് മൊത്തം 300,000 ദിർഹത്തിന്റെ നഷ്ടം ഉണ്ടാക്കിയതായാണ് വിവരം. തുടർന്ന് സമീപത്തെ ഫാക്ടറിയിലേക്ക് തീ പടരുകയും 12.2 മില്യൺ ദിർഹത്തിന്റെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ ആണ് സംഭവം നടന്നത്. തന്റെ വർക്ക് ഷോപ്പ് ഒരു ജീവനക്കാരൻ തീയിട്ടതായി കാണിച്ച് ഉടമയാണ് പരാതി നൽകിയത്. റെസിഡൻസി, വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതി വർക് ഷോപ്പ് കത്തിച്ചുകളയുമെന്ന് പറഞ്ഞ് തീവെച്ച് ഭീഷണിപ്പെടുത്തിയതായി ഇയാളുടെ മൊഴിയിൽ പറയുന്നു. ജീവനക്കാരന്റെ കൈയിൽ കത്തിയെടുത്ത് കുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം തന്നോട് മുറിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞെന്നും ഇതിന് ശേഷം പ്രതി വീണ്ടും ഓഫീസിൽ കയറി, കടയിലുണ്ടായിരുന്ന വാഹനങ്ങളിൽ നാലുലിറ്റർ തിന്നർ തളിച്ച് തീകൊളുത്തിയെന്നും പരാത്ക്കാരൻ പറഞ്ഞു. ഇതിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. ഉടമ നൽകിയ പരാതിയെ തുടർന്ന് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. വർക്ക് പെർമിറ്റും റസിഡൻസി വിസയും വൈകിയതിന് ഉടമയോടുള്ള പ്രതികാരമായാണ് സ്ഥലത്തിന് തീയിട്ടതെന്ന് പ്രതി പറഞ്ഞു. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വർഷം തടവും അയാൾ വരുത്തിയ നാശനഷ്ടത്തിന്റെ തുക പിഴയും വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *