Posted By user Posted On

compensationജോലിക്കിടെയുള്ള അപകടത്തിൽ ഗുരുതര വൈകല്യമുണ്ടായാൽ കൂടുതൽ നഷ്ടപരിഹാരം നൽകണം; യുഎഇ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്

ദുബായ്; ജോലിക്കിടെയുള്ള അപകടത്തിൽ ഗുരുതര വൈകല്യമുണ്ടായാൽ കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് compensation മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. അപകടത്തെത്തുടർന്ന് ജീവിക്കാനാവാത്ത വിധം വൈകല്യം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ മരണം സംഭവിക്കുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകും മുൻപ് തൊഴിലാളിയുടെ വീസ റദ്ദാക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. അവസാനം നൽകിയ വേതനം അടിസ്ഥാനപ്പെടുത്തിയാണ് നഷ്ടപരിഹാരത്തുക കണക്കാക്കുക. തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്താൽ പരുക്കിന്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി ഇവരുടെ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിൽ നൽകണം. അതോടൊപ്പം തന്നെ തൊഴിലാളിയെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പരുക്കിന്റെ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്. തൊഴിലാളിയുടെ പേര്, ദേശം തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിന്റെ മുഴുവൻ വിവരങ്ങൾ നൽകണം. തൊഴിലാളിയുടെ സമഗ്ര ആരോഗ്യ വിവരം ആരോഗ്യ കേന്ദ്രങ്ങൾ മന്ത്രാലയ അധികൃതർക്ക് നേരിട്ടു നൽകണം. പരുക്ക് സ്വാഭാവികമാണോ ദുരൂഹമാണോ എന്നതു പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകൾ വഴി തീരുമാനിക്കും. പരുക്കേറ്റ തൊഴിലാളിയുടെ രോഗ വിവരങ്ങൾ അടങ്ങിയ ഫയൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സൂക്ഷിക്കണം. വീസ റദ്ദാക്കിയാലും ഈ ഫയലുകൾ 5 വർഷം വരെ സ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്നാണ് വ്യലസ്ഥ. ഇക്കാര്യത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചാൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പരാതിപ്പെടാം. കോൾ സെന്റർ നമ്പർ : 600590000. മന്ത്രാലയത്തിന്റെ അംഗീകൃത സേവന കേന്ദ്രങ്ങൾ, സ്മാർട് ആപ്, ഡിജിറ്റൽ സംവിധാനം എന്നിവ വഴിയും പരാതി അറിയിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *