Posted By user Posted On

mahzooz ticketഇതാണ് യഥാർത്ഥ ഭാ​ഗ്യം, ഒരേ നറുക്കെടുപ്പിൽ ഇരട്ട സമ്മാനം; പ്രവാസി യുവാവിന്റെ ജീവിതം മാറ്റി മറിച്ച് മഹ്സൂസ്

ഏറ്റവും പുതിയ മഹ്സൂസ് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 23 ഭാ​ഗ്യശാലികളാണ് നറുക്കെടുപ്പിലെ mahzooz ticket രണ്ടാം സമ്മാനമായ 1,000,000 AED സ്വന്തമാക്കിയത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരാണ് 112-ാമത് മഹ്സൂസ് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൻറെ വിജയികളായത് എന്ന പ്രത്യേകതയുമുണ്ട്. പലസ്‍തീൻ, ഓസ്ട്രേലിയൻ വിജയികൾക്കൊപ്പം ഉസ്‍ബെക്, ഈജിപ്ഷ്യൻ, ഇറ്റാലിയൻ, ഇന്ത്യ, ഫിലിപ്പിനോ പൗരന്മാരും രണ്ടാം സമ്മാനം പങ്കിട്ടവരിലുണ്ട്. ഇതിൽ തന്നെ ഒരു വ്യക്തി രണ്ട് തവണ വിജയം നേടി. 1116 പേർ മൂന്നാം സമ്മാനമായ 350 AED സ്വന്തമാക്കിയ. ഒപ്പം മൂന്ന് റാഫ്ൾ വിജയികൾ AED 100,000 വീതം നേടുകയും ചെയ്തു.പലസ്‍തീനിൽ നിന്നുള്ള അദ്‍നാൻ ആണ് ഒരേ നറുക്കെടുപ്പിൽ ഇരട്ട സമ്മാനം നേടിയത്. ഒരേ ഡ്രോയിൽ രണ്ടുതവണ ഈ യുവാവ് സമ്മാനം സ്വന്തമാക്കി. കഴിഞ്ഞയാഴ്ച്ചയാണ് അദ്‍നാൻ രണ്ട് മഹ്‍സൂസ് വാട്ടർബോട്ടിലുകൾ വാങ്ങിയത്. ഒരേ സെറ്റിലുള്ള നമ്പറുകളും തെരഞ്ഞെടുത്തു. ഇതോടെ AED 1,000,000 നേടിയ വിജയികൾക്കൊപ്പം അദ്‍നാൻറെ പേര് രണ്ടുതവണ എഴുതപ്പെട്ടു. 20 വർഷമായി യുഎഇയിലാണ് ബിസിനസുകാരനായ അദ്നാൻ താമസിക്കുന്നത്. 6 മാസം മുൻപാണ് മ​ഹ്സൂസ് വഴി ഭാ​ഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ഞാൻ എപ്പോഴും രണ്ട് വാട്ടർബോട്ടിലുകൾ വാങ്ങും. ഈ നറുക്കെടുപ്പിലും അങ്ങനെ തന്നെ ചെയ്തു. പക്ഷേ, ഇത്തവണ ഭാഗ്യം എന്നെ തുണച്ചു. ഞാൻ മഹ്‍സൂസ് കളിക്കുന്നത് തുടരും. ഒരുദിവസം AED10 million ഞാൻ നേടും, അദ്നാൻ പറഞ്ഞു. എന്നാൽ ഇത്തവണ രണ്ട് വട്ടം ഭാ​ഗ്യം തുണച്ചത് ഇപ്പോളും അദ്നാന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഇത് വരെ കുടുംബത്തെ അറിയിച്ചിട്ടുമില്ല. സമ്മാനം എങ്ങനെ ഉപയോ​ഗപ്പെടുത്തുമെന്ന് ഇതുവരെ പ്ലാൻ ചെയ്തിട്ടുല്ലെന്നും അദ്നാൻ പറയുന്നു. ദുബായിൽ ഒഴിവുകാലം ചെലവഴിക്കാൻ എത്തിയ യാസിൻ ആണ് മറ്റൊരു വിജയി. മഹ്സൂസിനെ കുറിച്ച് അറിഞ്ഞ യാസിൻ സ്ഥിരമായി മഹ്‍സൂസ് കളിക്കുകയും ഒടുവിൽ സമ്മാനം നേടുകയും ചെയ്തു. റാഫിൾ നറുക്കെടുപ്പിൽ മൂന്ന് വിജയികളാണ് ഇത്തവണ AED 100,000 വീതം നേടിയത്. ഇന്ത്യൻ പൗരന്മാരായ സജീവ്, നീരവ്, ഫിലിപ്പീൻസിൽ നിന്നുള്ള ഗിൽബെർട്ടോ എന്നിവരെ തേടിയാണ് ഇത്തവണ ഈ ഭാ​ഗ്യം എത്തിയത്. മഹ്സൂസിൽ നിങ്ങളുടെ ഭാ​ഗ്യം പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെറും AED 35 മുടക്കി വാട്ടർബോട്ടിൽ വാങ്ങാം. ഇതോടെ ഒന്നിലധികം ഡ്രോകളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കഴിയും. രണ്ട് വ്യത്യസ്ത സെറ്റിലുള്ള നമ്പറുകൾ തെര‍ഞ്ഞെടുപ്പ് ഫൻറാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പർ സാറ്റർഡേ ഡ്രോ എന്നിവയിൽ ഭാഗമാകാം. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങൾക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേർക്ക് AED 100,000 വീതം ലഭിക്കും. ഫൻറാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *