Posted By user Posted On

ramadan tentയുഎഇ റമദാൻ 2023: ഉപവാസ സമയം, ദൈർഘ്യം, ഈദ് അൽ ഫിത്തർ തീയതികൾ അറിഞ്ഞില്ലെ

യുഎഇയിലെ ഈദ് അൽ ഫിത്തർ തീയതികൾ, ഉപവാസ സമയം, ദൈർഘ്യം എന്നിവ അറിയേണ്ടേ. വിശ്വാസികൾ ramadan tent കാത്തിരിക്കുന്ന ഈ തിയതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്ര വിദ​ഗ്ധനും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായി ഇബ്രാഹിം അൽ ജർവാൻ. മാർച്ച് 21-ന് ചൊവ്വാഴ്ച രാത്രി 21:23-ന് റമദാനിലെ പുതിയ ചന്ദ്രക്കല ഉദിക്കുമെന്നും അടുത്ത ദിവസം അത് പടിഞ്ഞാറൻ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിന് ശേഷം അസ്തമിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി 2023 മാർച്ച് 23 വ്യാഴാഴ്ച റമദാൻ മാസം തുടങ്ങാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ഏപ്രിൽ 21 വെള്ളിയാഴ്ച ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശവ്വാൽ മാസത്തിലെ പുതിയ ചന്ദ്രക്കല ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 8:13 ന് ഉദിക്കുമെന്നും സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിന് 4 ഡിഗ്രി മുകളിലായിരിക്കുമെന്നും അത് അടുത്ത ദിവസത്തെ ശവ്വാലിന്റെ ആദ്യ ദിവസമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ, ഈ റമദാനിൽ
യുഎഇ നിവാസികൾക്ക് മിതമായ താപനിലയും 14 മണിക്കൂർ നീണ്ടുനിൽക്കുന്ന നോമ്പ് സമയവും കിട്ടുമെന്നാണ് കരുതുന്നത്. 2023 റമദാൻ മാസത്തിന്റെ താപനില തുടക്കത്തിൽ 17 മുതൽ 35 ഡിഗ്രി വരെയും മാസാവസാനം 17 മുതൽ 36 ഡിഗ്രി വരെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ മാസത്തിന്റെ തുടക്കത്തിൽ, പ്രഭാതം മുതൽ പ്രദോഷം വരെ, ഏകദേശം 13 അര മണിക്കൂർ ആയിരിക്കും, മാസാവസാനത്തോടെ 14 മണിക്കൂറും 13 മിനിറ്റും എത്തും. മാർച്ച് 21 ന് ജ്യോതിശാസ്ത്രപരമായി വസന്തകാലം ആരംഭിക്കുകയാണ്. അതിനാൽ തന്നെ ഇക്കുറി, വരാനിതിരിക്കുന്നത് ഒരു വസന്തകാല റമദാനായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *