Posted By user Posted On

residential areaപ്രവാസികൾക്ക് യുഎഇയിൽ കുറഞ്ഞ നിരക്കിൽ താമസിക്കാൻ പറ്റുന്ന സ്ഥലങ്ങളും വാടകയും അറിയാം

ഒരോ വർഷവും തൊഴിൽ അന്വേഷിച്ചു മറ്റുമായി നിരവധി പേരാണ് ദുബായിലേക്ക് എത്തുന്നത്. രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം residential area കൂടുന്നതിനോടൊപ്പം തന്നെ ഇവർക്കൊക്കെ താമസിക്കാനുള്ള സ്ഥലവും രാജ്യത്ത് ഒരുക്കേണ്ടതുണ്ട്. താമസസ്ഥലങ്ങൾക്കായുള്ള ഡിമാന്റ് കൂടിയതോടെ ഇപ്പോൾ ദുബായിൽ താമസ വാടക ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ദുബായിൽ കഴിഞ്ഞവർഷം വില്ലകളുടെ വാടക 268000 ദിർഹമാണ്. അപ്പാർട്ട്മെന്റിന്റെ വാടക 90,000 ദിർഹം വരെയും എത്തി. സൂം പ്രോപ്പർട്ടിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വാടക വർദ്ധനവ് ഉണ്ടായത് രാജ്യത്തേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതോടെയാണെന്ന് സൂം പ്രോപ്പർട്ടി സി ഇ ഒ ആറ്റ ഷോബേരി പറഞ്ഞു. പ്രവാസികളുടെ ഒഴുക്ക് കുറയാത്ത സാഹചര്യത്തിൽ ഈ വർഷവും പഴയതുപോലെ തന്നെ താമസ വാടക വർധവ് പ്രതീക്ഷിക്കാം. മികച്ച തൊഴിൽ സാധ്യതകൾ ഉള്ള ദുബായിലേക്ക് ദിവസം തോറും നിരവധി ആളുകളാണ് എത്തുന്നത് ഇത് വാടക വസ്തുക്കളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും ശരാശരി വാടക തുകയിൽ വലിയ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തു എന്ന് സൂം പ്രോപ്പർട്ടി സി ഇ ഒ വ്യക്തമാക്കുന്നു. അതേസമയം പ്രവാസികൾക്ക് ആശ്വാസമായി ദുബായിലെ ചില സ്ഥലങ്ങളുണ്ട്, ഇവിടങ്ങളിൽ ഇപ്പോഴും വാടക തുകയിൽ വലിയ രീതിയിൽ മാറ്റം സംഭവിച്ചിട്ടില്ല. ദുബായിൽ കുറഞ്ഞ വിലയിൽ പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കാൻ കഴിയുന്ന പ്രദേശമാണ് ഇന്റർനാഷണൽ സിറ്റി. അവിടെ ശരാശരി വാടക19000 ദിർഹം മുതൽ 55000 വരെയാണ് നിരക്ക്. സിലിക്കൺ ഓയാസിസ് ആണ് കുറഞ്ഞ നിരക്ക് വസ്തു വാടകയ്ക്ക് കിട്ടുന്ന മറ്റൊരു സ്ഥലം. ഇവിടെ ശരാശരി വാടക 25,000 ദിർഹം മുതൽ 52000 ദിർഹം വരെയും സ്റ്റുഡിയോകൾക്കും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്കും യഥാക്രമം 32,000 ദിർഹവും 68000 ദിർഹവും ആണ് നിരക്ക്. ബർദുബായ് ആണ് ഇതേ പട്ടികയിൽ വരുന്ന മറ്റൊരു സ്ഥലം . ഇവിടെ സ്റ്റുഡിയോകൾക്ക് ശരാശരി ഇരുപതിനായിരം ദിർഹം മുതൽ 60,000 ദിർഹം വാടകയും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് 30000 ദിർഹം മുതൽ 36000ദിർഹം വരെയുമാണ് വാടകയായി നൽകേണ്ടി വരിക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *