Posted By user Posted On

rainകൂടുതൽ മഴപെയ്യിക്കുന്നതിന് റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന് അബുദാബി ആതിഥേയർ

അബുദാബി∙ റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന് അബുദാബി ആതിഥേയർ. ഇത് സംബന്ധിച്ച് ഈ മാസം 24, 25, 26 തീയതികളിൽ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ആഗോള, ദേശീയ വിദഗ്ധർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.
ആഗോള താപനം ചെറുക്കുന്നതിനും കൂടുതൽ മഴപെയ്യിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ തേടുന്ന ആറാമത് റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന് അബുദാബി ആതിഥേയത്വം വഹിക്കും. സ്വാഭാവിക മഴ പരിമിതമായ മേഖലകളിൽ കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച ശാസ്ത്ര സാങ്കേതിക മുന്നറ്റങ്ങളായിരിക്കും പ്രധാന ചർച്ചാ വിഷയം. നേരത്തെ ക്ലൗഡ് സീഡിങിലൂടെ കൂടുതൽ മഴ പെയ്യിച്ച് യുഎഇ വിജയം കൈവരിച്ചിരുന്നു. ലോകത്ത് ശുദ്ധ ജല ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം ആഗോള താപനം കുറയ്ക്കുന്നതു സംബന്ധിച്ചും വിവിധ രാജ്യങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. കൃത്രിമ മഴ വർഷിപ്പിക്കുന്നതിൽ യുഎഇ സ്വീകരിച്ചുവരുന്ന സാങ്കേതികവിദ്യ സമ്മേളനത്തിൽ വിശദീകരിക്കും. ഇക്കാര്യത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും യുഎഇ ആഗ്രഹിക്കുന്നു.

ജല ദൗർലഭ്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ പ്രശ്നങ്ങളും ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *