Posted By user Posted On

indian expatസത്യസന്ധതയ്ക്ക് അനുമോദനം; പൊതുവഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ കോടികൾ തിരികെയേൽപ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് യുഎഇ പൊലീസ്

ദുബായ്; യുഎഇയിൽ പൊതുവഴിയിൽ നിന്നു കളഞ്ഞുകിട്ടിയ 1,30,000ത്തിലേറെ ദിർഹം തിരികെയേൽപ്പിച്ച് indian expat മാതൃകയായി ഇന്ത്യക്കാരൻ. ഉപേന്ദ്രനാഥ് ചതുർവേദി എന്ന ഇന്ത്യൻ വംശജനാണ് ഈ നല്ല പ്രവർത്തിയിലൂടെ ശ്രദ്ധനേടിയത്. ഇദ്ദേഹം തനിക്ക് വഴിയിൽ നിന്നു ലഭിച്ച 1,34,930 ദിർഹം ആണ് അൽ റാഫ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. അൽ‌ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബിൻ ഹമദ് ചതുർവേദിയുടെ സത്യസന്ധമായ പ്രവർത്തിയെ അനുമോദിച്ചു. അദ്ദേഹം ചതുർവേദിക്ക് പ്രശംസാ പത്രവും സമ്മാനിച്ചു. പൊതുജനവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യമാണ് ഈ പ്രവർത്തിയിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തന്നെ അനുമോദിച്ച പൊലീസിന് നന്ദി പറഞ്ഞ ചതുർവേദി ഈ അംഗീകാരം തനിക്ക് വളരെയധികം അഭിമാനവും സന്തോഷവും നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *