Posted By user Posted On

docket sheets പാസ്‌പോർട്ടും ഫോണും മോഷ്ടിച്ചു; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ

യുഎഇ; ജെബിആർ ബീച്ചിൽ നീന്തുകയായിരുന്ന ഒരാളുടെ പാസ്‌പോർട്ടും ഫോണും സ്വകാര്യ വസ്തുക്കളും docket sheets മോഷ്ടിച്ചതിന് അറബ് പൗരനെ ദുബായ് മിസ്‌ഡിമെയ്‌നർ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. നീന്തൽ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്വകാര്യ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതിക്കാരൻ ശ്രദ്ധിച്ചത്. സമീപ പ്രദേശങ്ങളിൽ തന്റെ സാധനങ്ങൾ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നു തുടർന്ന് പോലീസിൽ പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി കിട്ടയതനുസരിച്ച് അന്വേഷണ സംഘം അനുമാനങ്ങൾ ശേഖരിക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 250 ദിർഹത്തിന് ഫോൺ അതേ രാജ്യക്കാരന് വിറ്റതായി പറയുകയും ചെയ്തു. മോഷ്ടിച്ച ബാക്കി സാധനങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *