
fine യുഎഇയിൽ സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയാൽ എട്ടിന്റെ പണി; ലക്ഷങ്ങൾ പിഴ
യുഎഇ; രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോട് മോശമായി പെരുമാറുന്നവർക്കെതിരെ fine കടുത്ത നടപടിയെടുക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. പൊതുസേവനം നടത്തുന്ന ഒരു വ്യക്തിയോട് അയാളുടെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അപകീർത്തികരമായ പ്രചാരണങ്ങൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരായ 2021ലെ ഫെഡറൽ ഡിക്രി നിയമം 34പ്രകാരമാണ് പുതിയ നിർദേശം. രണ്ട്‌ലക്ഷത്തി അൻപതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കാവുന്ന കുറ്റമാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടിക്ക് തടസമാകുന്ന തരത്തിൽ പെരുമാറിയാലോ അവരെ കുറിച്ച് അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തിയാലോ ആണ് പിഴ ഈടാക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)