Posted By user Posted On

fine അബുദാബിയിൽ അനധികൃത താമസക്കാരെ പിടികൂടാൻ നാളെ മുതൽ കർശന പരിശോധന; പിടി വീണാൽ പിഴ ഉറപ്പ്

അബുദാബി: അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളില്‍ ജനുവരി 1 fine മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നറിയിച്ച് നഗരസഭ. ഡിപാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. അനധികൃത താമസം തടയുകയാണ് ലക്ഷ്യം. കെട്ടിടങ്ങള്‍ക്ക് താങ്ങാനാകാത്ത അത്രയും താമസക്കാര്‍, ഇതിനിടെ ഇവിടങ്ങളിലെ വിവിധ രീതിയിലുള്ള അപകടസാധ്യതകള്‍, സുരക്ഷാകാര്യങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ പരിഗണനയിലുണ്ടെന്നും നഗരസഭ വ്യക്തമാക്കിയിരിക്കുന്നു. മുറികൾക്ക് ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ താമസിച്ചാൽ പിഴ ചുമത്തും. നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് 5000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിച്ചാൽ 5000 മുതൽ 12,500 ദിർഹം വരെയാണ് പിഴ.നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാര്‍ തുടരുന്നത് എന്നതാണ് പ്രധാനമായും പരിശോധിക്കുക. കെട്ടിടങ്ങളില്‍ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക. 10 ലക്ഷം ദിര്‍ഹം വരെ ഇതിന് പിഴ ലഭിക്കാമെന്നാണ് നഗരസഭയുടെ അറിയിപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്. അതുപോലെ സ്വദേശികളുടെ പേരിലുള്ള താമസസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ കഴിയുന്നതും മറ്റും എല്ലാം നിയമപ്രശ്നങ്ങള്‍ നേരിടും. എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തിക സാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവര്‍ പ്രവാസികൾക്കിടയിൽ കൂടുതലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *