docket sheetsഅമ്മയെ അസഭ്യം പറഞ്ഞ സുഹൃത്തിനെ കൊലപ്പെടുത്തി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ
യുഎഇ; അമ്മയെ അസഭ്യം പറഞ്ഞ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് docket sheets തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. പ്രതി ഒളിവിലായതിനാൽ ഇയാളുടെ അഭാവത്തിലാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടും. പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്താൽ വിധിക്കെതിരെ പ്രതിക്ക് അപ്പൂീൽ നൽകാം. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകണം. കൊലക്കേസുകളിൽ പ്രതികൾ ഒളിവിലാണെങ്കിലും പ്രോസിക്യൂഷൻ അപ്പീൽ നൽകാറുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പാകിസ്താൻ സ്വദേശികളായ മൂന്ന് പേർ റാസൽഖോറിലെ വിജനമായ പ്രദേശത്ത് മദ്യപിച്ചിരിക്കുമ്പോളായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുകളിൽ ഒരാൾ പ്രതിയുടെ അമ്മയെ അസഭ്യം പറയുകയും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പല തവണ തലയിൽ മരക്കഷ്ണം കൊണ്ട് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. പിന്നാലെ 20 കാരനായ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ റിപ്പോർട്ടിൽ തലയോട്ടിക്ക് പൊട്ടലുണ്ടായതായും രക്തസ്രാവം മൂലം മരിച്ചതായും കണ്ടെത്തി. അന്വേഷണത്തിന്റെയും മൂന്നാമൻ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx
Comments (0)