Posted By user Posted On

little drawശരിക്കും ഹാപ്പി ന്യൂയർ; ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് വമ്പൻ സമ്മാനം

ദുബായ്; ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ മലയാളിയ്ക്ക് 100,000 ദിർഹം (22.5 ലക്ഷത്തിലേറെ രൂപ) little draw സമ്മാനം. ശ്രീജിത്ത് എന്ന പ്രവാസി മലയാളിക്കാണ് ഇക്കുറി ഭാ​ഗ്യമെത്തിയത്. കഴിഞ്ഞ 14 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ് ശ്രീജിത്ത്. ദുബായിൽ ലോജിസ്റ്റിക് കോർഡിനേറ്ററായാണ് ജോലി ചെയ്യുന്നത്. ശ്രീജിത്തിനെ കൂടാതെ ദുബായിൽ നിന്നും അബുദാബിയിൽ നിന്നും ആറു പ്രവാസികൾ കൂടി 500 ദിർഹം മുതൽ 2500 ദിർഹം വരെയുള്ള സമ്മാനങ്ങൾ ഇത്തവണ സ്വന്തമാക്കി. രണ്ടു വർഷമായി ലിറ്റിൽ ഡ്രോയിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. പുതുവർഷത്തെ സ്വാഗതം ചെയ്ത് ഇത് ദൈവം നൽകിയ ക്രിസ്മസ് സമ്മാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു പെൺമക്കളുടെ പഠനത്തിനും ജോലിക്കുമായി സമ്മാന തുക ഉപയോഗിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. ലിറ്റിൽ ഡ്രോയിൽ മൽസരിക്കുന്നത് വളരെ എളുപ്പമാണെന്നും ആർക്കുവെണമെങ്കിലും എളുപ്പത്തിൽ അതിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *