Posted By user Posted On

cafu petrolകുറയുമോ കൂടുമോ?; യുഎഇയിൽ ജനുവരി മാസത്തെ റീട്ടെയിൽ ഇന്ധന വില നാളെ അറിയാം

യുഎഇ; യുഎഇയുടെ ഇന്ധന വില സമിതി 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ cafu petrol നാളെ പ്രഖ്യാപിക്കും. 2015 ഓഗസ്റ്റിൽ റീട്ടെയിൽ ഇന്ധന വില നിയന്ത്രണം നീക്കാൻ രാജ്യം തീരുമാനിച്ചതിനു ശേഷം കമ്മിറ്റി എല്ലാ മാസവും പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കാറാണ് പതിവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പെട്രോൾ, ഡീസൽ വില മാസാവസാന ദിവസമാണ് പ്രഖ്യാപിക്കുന്നത്. യുഎഇ നവംബറിൽ റീട്ടെയിൽ ഇന്ധനവില വർധിപ്പിച്ചെങ്കിലും വർഷത്തിലെ അവസാന മാസത്തിൽ നേരിയ കുറവ് വരുത്തിയിരുന്നു.ജൂലൈയിൽ റീട്ടെയിൽ ഇന്ധന വില യുഎഇയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നിരക്ക് കുറച്ചിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്ക് ശേഷം ആഗോള എണ്ണ വില ഉയർന്നു. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.31 ശതമാനം ഉയർന്ന് 78.64 ഡോളറിലും ബ്രെന്റിന് 0.35 ശതമാനം ഉയർന്ന് 83.75 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. 2021-ൽ 50.2 ശതമാനം കുതിച്ചുയർന്ന ശേഷം ബ്രെന്റ് എട്ട് ശതമാനം നേട്ടത്തോടെ ഈ വർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ലിറ്ററിന് 4.7 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബർ 26 ന് റീട്ടെയിൽ ഇന്ധന വില ലിറ്ററിന് ശരാശരി 3.18 ദിർഹമായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *