Posted By user Posted On

emirates sky cargo തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; എമിറേറ്റ്‌സ് എയർലൈൻസിൽ 200ലേറെ തൊഴിൽ അവസരങ്ങൾ; പ്രതിമാസം ശമ്പളം 2,29,018 രൂപ

എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, emirates sky cargo ടെക്‌നിക്കൽ മാനേജർ, സീനിയർ സേൽസ് എക്‌സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്‌റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മികച്ച ശമ്പളവും മറ്റ് സൗകര്യങ്ങളും ലഭിക്കും. തൊഴിൽ അന്വേഷകർക്ക് മികച്ച അവസരമാണിത്. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. APPLY NOW https://www.emiratesgroupcareers.com/

ക്യാബിൻ ക്രൂ

യോ​ഗ്യത

കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

10,170 ദിർഹം, അതായത് 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണത്തിനുള്ള പണം കമ്പനി നൽകും. ഒപ്പം ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യവും നൽകും. ഒരു വർഷം 30 ദിവസം ലീവും ലഭിക്കും

APPLY NOW https://www.emiratesgroupcareers.com/cabin-crew/

എയർക്രാഫ്റ്റ് എഞ്ചിനിയർ

ഉത്തരവാദിത്തം

കമ്പനിയും അനുബന്ധ നിയന്ത്രണ നടപടിക്രമങ്ങളും അനുസരിച്ച് പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതിനും മുൻ​ഗണന നൽകുക.

യോഗ്യതകളും അനുഭവപരിചയവും

എഞ്ചിനീയറിംഗ് മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം

വിദ്യാഭ്യാസ യോ​ഗ്യത – എയറോനോട്ടിക്കൽ വിഷയങ്ങൾ/മെക്കാനിക്കൽ/ഏവിയോണിക്‌സ്/ഇലക്‌ട്രോണിക്/ടെക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെയിന്റനൻസ് എഞ്ചിനീയറിംഗ് ലൈസൻസ് എന്നിവയിലെ യോഗ്യതകൾ. ഒരു സാക്ഷ്യപ്പെടുത്തുന്ന സ്റ്റാഫായി എഞ്ചിനീയറിംഗിൽ 5+ വർഷത്തെ പരിചയം
അറിവ്/നൈപുണ്യങ്ങൾ: – കുറഞ്ഞത് 2 എയർക്രാഫ്റ്റ് തരം അംഗീകാരങ്ങൾ – അന്താരാഷ്ട്ര നിലവാരത്തിലുള്ള EFTA (എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമി): – കമ്പനി അംഗീകാരങ്ങൾക്ക് പുറമേ, B1.1 കൂടാതെ/അല്ലെങ്കിൽ B1.2 വിഭാഗങ്ങളിലും കൂടാതെ/അല്ലെങ്കിൽ B2 വിഭാഗത്തിലും റേറ്റുചെയ്ത യുഎഇ GCAA/ICAO ടൈപ്പ് II/EASA ഭാഗം 66 ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് 1 EFTA എയർക്രാഫ്റ്റ് തരത്തിൽ റേറ്റിംഗ് അഭികാമ്യം, കൂടാതെ വ്യോമയാന പരിപാലനത്തിൽ 9 വർഷത്തിലധികം പ്രവർത്തി പരിചയം. സുരക്ഷാ സെൻസിറ്റീവ് റോളിന്റെ വിശദാംശങ്ങൾ, ഉയരത്തിൽ പ്രവർത്തിക്കുക അതെ അപകടകരമായ ഊർജ്ജ സംവിധാനങ്ങളുമായുള്ള സമ്പർക്കം, ഹെവി ലിഫ്റ്റിംഗ് അതെ മോട്ടോർ ഘടിപ്പിച്ച മൊബൈൽ ഉപകരണങ്ങളുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുക, അപകടകരമായ ഗുണങ്ങളുമായി ബന്ധപ്പെടുക, എന്നിവയെ കുറിച്ചുള്ള ധാരണം.

ശമ്പളവും ആനുകൂല്യങ്ങളും

ആകർഷകമായ നികുതി രഹിത ശമ്പളം ലഭിക്കും. ലോകമെമ്പാടുമുള്ള കിഴിവുള്ള ഫ്ലൈറ്റുകളും ഹോട്ടൽ താമസങ്ങളും ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾക്ക് ലഭ്യമാണ്. ഈ മാനേജർ റോളിന് മികച്ച അവധിയും ആരോഗ്യ സംരക്ഷണ പാക്കേജും വാ​ഗ്ദാനം ചെയ്യുന്നു.

APPLY NOW https://www.emiratesgroupcareers.com/search-and-apply/372591

മറ്റ് തൊഴിൽ അവസരങ്ങളെ കുറിച്ച് വിശദമായി അറിയാൻ https://www.emiratesgroupcareers.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx


Comments (0)

Leave a Reply

Your email address will not be published. Required fields are marked *