Posted By user Posted On

aig travel insuranceജോലി നഷ്ടമായാലും 3 മാസം ശമ്പളം കിട്ടും ; യുഎഇയുടെ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി, അറിയേണ്ടതെല്ലാം

അബുദാബി; യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ aig travel insurance പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് 9 ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പിട്ടു. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന പദ്ധതിയാണിത്. സ്വദേശികളും വിദേശികളും ഒരുപോലെ പദ്ധതിയുടെ ഭാ​ഗമാകണമെന്നാണ് വ്യവസ്ഥ. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുകയാണു ലക്ഷ്യമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താം. ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്കു 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ഇക്കാലയളവിൽ ലഭിക്കുക. ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പദ്ധതിയിൽ ചേരാൻ കഴിയും. ജോലി നഷ്ടപ്പെടുകയാണെങ്കിൽ 30 ദിവസത്തിനകം നഷ്ടപരിഹാരത്തിന് അപേക്ഷ സമ‍ർപ്പിക്കണം. നഷ്ടപരിഹാരം 2 ആഴ്ചയ്ക്കകം ലഭിക്കും. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം കിട്ടുക എന്നതും ശ്രദ്ധിക്കണം. അതായത് ജോലിയിൽ നിന്ന് അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *