Posted By user Posted On

hair oilഇറാനിൽ നിന്നുമെത്തിയ വിഷലിപ്ത ഉത്പന്നങ്ങൾ യുഎഇയിലെ വിപണിയിലുണ്ടെന്ന പ്രചാരണം; വിശദീകരണവുമായി അധികൃതർ

അബൂദാബി; ഇറാനിൽ നിന്നുമെത്തിയ വിഷലിപ്ത ഉത്പന്നങ്ങൾ യുഎഇയിലെ വിപണിയിലുണ്ടെന്ന പ്രചാരണം വ്യാജമെന്ന് hair oil അധികൃതർ. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണികളിലെത്തുകയെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്. പരിധിയിലധികം കീടനാശിനികൾ ഉപയോഗിച്ച വിഷലിപ്ത കാർഷികോത്പന്നങ്ങൾ മാർക്കറ്റിലുണ്ടെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം നടന്നത്. ഇതോടെയാണ് അധികൃതർ വിശദീകരണവുമായി എത്തിയത്. ശാസ്ത്രീയ പരിശോധനകളും സുരക്ഷ മാനദണ്ഡങ്ങളും പൂർത്തിയാക്കാത്ത ഇറക്കുമതി വസ്തുക്കൾ വിപണികളിലെത്തില്ലെന്നും ഉത്പന്നങ്ങൾ ഉപയോക്താക്കളുടെ കൈളിൽ എത്തുന്നതിനു മുൻപ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉപയോഗത്തിന് അനുയോജ്യമായതും അല്ലാത്തതും വേർതിരിക്കാനും ആവശ്യമെങ്കിൽ വിപണികളിൽ നിന്ന് നീക്കം ചെയ്യാനും സംവിധാനങ്ങളുണ്ടെന്നും അവർ അറിയിച്ചു. അതോടൊപ്പം തന്നെ കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ ഇത്തരം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് പരാതിയുള്ളവർ 800555 ൽ ബന്ധപ്പെടാമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *