Posted By user Posted On

expatഅവധി കഴിഞ്ഞ് രണ്ടു ദിവസം മുന്‍പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

ദുബായ്; അവധിക്ക് നാട്ടിൽ പോയി രണ്ടു ദിവസം മുൻപ് മടങ്ങിയെത്തിയ പ്രവാസി മലയാളി യുഎഇയില്‍ expat അന്തരിച്ചു. വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റെവിട ശക്കീറാണ് ദുബായിൽ മരിച്ചത്. 46 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ജീപാസില്‍ ആയിരുന്നു ശക്കീർ നേരത്തെ ജോലി ചെയ്തിരുന്നുത്. അടുത്തിടെ മറ്റൊരു കമ്പനിയിലേക്ക് മാറിയിരുന്നു. തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശക്കീര്‍ ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അസൈനാര്‍. മാതാവ്: ഐഷു. ഭാര്യ: അഷീറ. മക്കള്‍: മുഹ്‌സിന്‍ (ദുബായ്), ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *