Posted By user Posted On

gold miningനിങ്ങൾക്കിതാ സുവർണ്ണാവസരം; നറുക്കെടുപ്പിലൂടെ 25 കിലോ സ്വര്‍ണം സമ്മാനമായി നൽകാനൊരുങ്ങി യുഎഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌, ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: ജ്വല്ലറി വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ ദുബൈ ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) gold mining ഉപഭോക്താക്കൾക്കായി പുതിയ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ക്യാമ്പയിനിലൂടെയാണ് സമ്മാനം നൽകുന്നത്. ക്യാമ്പയിന്‍ കാലയളവില്‍ ആകെ 100 ഭാഗ്യശാലികള്‍ക്ക് 25 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുക. നറുക്കെടുപ്പിലൂടെയാണ് ഭാ​ഗ്യശാലികളെ കണ്ടെത്തുന്നത്. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും നാല് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. 2022-2023 വര്‍ഷത്തെ ഡിഎസ്എഫ് ക്യാമ്പയിന്‍ 2022 ഡിസംബര്‍ 15ന് ആരംഭിക്കും. 2023 ജനുവരി 29 വരെ ഇത് നീളും. ക്യാമ്പയിനില്‍ പങ്കാളികളാകുന്ന ഏതെങ്കിലും ജ്വല്ലറി ഔട്ട്‌ലറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിനോ അതിന് മുകളിലോ പര്‍ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡിജെജി നറുക്കെടുപ്പില്‍ പങ്കെടുക്കാൻ സാധിക്കും. 500 ദിര്‍ഹംത്തിന് സ്വര്‍ണാഭരണം വാങ്ങിയാൽ ഒരു നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. 500 ദിര്‍ഹത്തിൻ്റെ വജ്രം, പേള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും. ഡിജെജിയ്ക്ക് കീഴിലുള്ള 235 ഔട്ട്‌ലറ്റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 29 വരെയുള്ള ക്യാമ്പയിന്‍ കാലയളവില്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഭാഗ്യശാലിക്കും 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി നല്‍കുന്നു. ലോകത്തിന്റെ ജ്വല്ലറി ഡെസ്റ്റിനേഷനാക്കി ദുബൈയെ മാറ്റുകയാണ് ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ താവ്ഹിദ് അബ്ദുല്ല പറഞ്ഞു. ‘ഡിജെജിയുടെ ഡിഎസ്എഫ് ക്യാമ്പയിനിടെ മുഖ്യാകര്‍ഷണമാണ് ഗോള്‍ഡ് റാഫില്‍. ഇത് ആരംഭിച്ച കാലം മുതല്‍ തന്നെ വലിയ വിജയമായിരുന്നു. ലൈവ് ദി ഗ്ലിറ്ററിന്റെ 2022 പതിപ്പ് കൊണ്ടുവരുന്നതില്‍ ആകാംക്ഷാഭരിതരാണ്. ഇതിലൂടെ റീട്ടെയിലര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഓഫറുകളും വലിയ വിജയങ്ങളിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളും നല്‍കുന്നു. ഡിജെജിയെ സംബന്ധിച്ചിടത്തോളം ഈ ക്യാമ്പയിനിലൂടെ ആഭരണ വ്യവസായത്തിന് ഉണര്‍വേകാനാണ് ലക്ഷ്യമിടുന്നത്. ഞങ്ങള്‍ ഇത് നേടാനുള്ള വഴിയിലാണ്’- ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ബോര്‍ഡ് അംഗവും ചെയര്‍പേഴ്‌സണും – മാര്‍ക്കറ്റിങ്, സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്റിറ്റീസ് സിഇഒയുമായ ലൈല സുഹൈല്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സന്ദര്‍ശിക്കുക, http://dubaicityofgold.com/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *