Posted By user Posted On

spoofed websiteസ്വർണം വിൽക്കാൻ വ്യാജ വെബ്സൈറ്റ്, മയക്കുമരുന്ന് വിൽപ്പന; യുഎഇയിൽ ആറം​ഗ സംഘം അറസ്റ്റിൽ

യുഎഇ; സ്വർണം വിൽക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തുകയും ചെയ്യുന്ന വ്യാജ വെബ്‌സൈറ്റ് spoofed website നടത്തിയിരുന്ന ആറുപേരടങ്ങുന്ന സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റ് വഴി വഞ്ചിക്കപ്പെട്ടതായി നിരവധി ആളുകളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി ദുബായ് പോലീസിലെ സൈബർ ക്രൈം വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമപരമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാമെന്നായിരുന്നു സൈറ്റ് അവകാശപ്പെട്ടത്. ഇടപാടുകൾ പൂർത്തിയാക്കാൻ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സ്വർണം വാങ്ങുന്ന പ്രക്രിയ പൂർത്തിയായതായി സന്ദേശങ്ങൾ ലഭിക്കും. എന്നാൽ സ്വർണ്ണം ലഭിക്കുന്നതിന് പകരം, അവരുടെ കാർഡ് ഡാറ്റ മോഷ്ടിക്കുകയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് വലിയ തുകകൾ കൈക്കലാക്കുകയുമാണ് തട്ടിപ്പുകാർ ചെയ്തത്. തുടർന്നാണ് ആളുകൾ തട്ടിപ്പിനിരയായതായി മനസ്സിലാക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് സൈറ്റ് ട്രാക്ക് ചെയ്യുകയും അത് നടത്തിയവരെ തിരിച്ചറിയുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട്പ്ര തികളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡിൽ ആറ് പ്രതികളെയും പിടികൂടി. കൂടാതെ ഇവർ മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതോടൊപ്പം തന്നെ വ്യാജ വെബ്സൈറ്റ് പൊലീസ് പൂട്ടിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *