Posted By user Posted On

fake number callerനമ്പർ സെയ്‍വ് ചെയ്യേണ്ട, ഇനി വിളിക്കുന്ന ആളുകളെ ഉടൻ തിരിച്ചറിയാം; കോളര്‍ ഐഡി മൊബൈല്‍ സേവനത്തിന്റെ ഉപയോ​ഗത്തിൽ സുപ്രധാന തീരുമാനവുമായി യുഎഇ

യുഎഇ; യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈല്‍ കമ്പനികളെയും fake number caller കോളര്‍ ഐഡി മൊബൈല്‍ സേവനത്തില്‍ ഉള്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ മൊബൈൽ കമ്പനികളും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) നല്‍കുന്ന കോളര്‍ ഐഡി മൊബൈല്‍ സേവനത്തിന്റെ ഭാഗമാകും. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ കമ്പനികളെയും സ്ഥാപനങ്ങളെയുമാണ് കാഷിഫ് പദ്ധതിയുടെ ഭാഗമാക്കി മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി. ഇത് കോള്‍ വിളിക്കുന്ന കക്ഷിയെ തിരിച്ചറിയാന്‍ സ്വീകര്‍ത്താവിനെ പ്രാപ്തമാക്കുകയും പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അനുവദിക്കുകയും ചെയ്യും. സേവന ദാതാക്കളുമായി സഹകരിച്ച് 2021 പകുതി മുതലാണ് TDRA ഈ സംരംഭം ആരംഭിച്ചത്. തുടക്കത്തില്‍, ബാങ്കിംഗ് മേഖലയില്‍ ആരംഭിച്ച സേവനം ആരോഗ്യം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിച്ചു. 2022-ല്‍ ഈ ഫീച്ചര്‍ എല്ലാ സ്വകാര്യമേഖലാ കമ്പനികള്‍ക്കും ബാധകമാക്കിയിരുന്നു. സ്വകാര്യമേഖല കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളും ഇതിൽ ഉൾപ്പെടുന്നു. വിളിക്കുന്നയാളുടെ ഐഡന്റിഫിക്കേഷന്റെ ആദ്യ ഭാഗമാണ് കാഷിഫ് കാണിക്കുകയെന്ന് ടിഡിആര്‍എ വ്യക്തമാക്കി. എന്നാല്‍ ഈ സവിശേഷതയുടെ ഭാഗമായി അക്കൗണ്ട് നമ്പര്‍, പാസ് വേഡ് നമ്പറുകള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ ഉപഭോക്താക്കള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *