Posted By user Posted On

moon missionയുഎഇ ചാന്ദ്രദൗത്യം; പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചു

യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു moon mission. 2022 ഡിസംബർ 11 ആണ് പുതിയ വിക്ഷേപണ തിയതി. യുഎഇ സമയം രാവിലെ 11.38ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്നതോടെ എമിറേറ്റ്‌സ് ലൂണാർ മിഷൻ (ഇഎൽഎം) ലക്ഷ്യത്തിലേക്ക് കുതിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അറിയിച്ചു.ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്‌ലസ് ഗർത്തത്തിൽ റാഷിദ് റോവറിനെ ഇറക്കാനാണ് ശ്രമം. 14 ദിവസം ചന്ദ്രനിൽ തങ്ങുന്ന റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു നൽകും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകൾ, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎഇയുടെ രാഷ്ട്രശിൽപിയും പ്രഥമ വൈസ് പ്രസിഡന്റും ദുബായ് മുൻ ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ബഹുമാനാർഥമാണ് പേടകത്തിനു റാഷിദ് എന്ന് പേര് നൽകിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *