Posted By user Posted On

christian devotional songsദുബായ് ഭരണാധികാരിയെ പ്രകീര്‍ത്തിച്ച് സംഗീത ആല്‍ബവുമായി മലയാളികള്‍

യുഎഇ; യുഎഇ ദേശീയ ദിനം കൊണ്ടാടുന്ന വേളയിൽ രാജ്യത്തെയും ഭരണാധികാരിയെയും ആദരിച്ച് മലയാളി കലാകാരന്മാർ christian devotional songs. ദുബായ് ഭരണാധികാരിയെ പ്രകീര്‍ത്തിച്ച് സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും ദുബായ് എന്ന നഗരത്തെയും ആദരിച്ചു കൊണ്ടാണ് സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത്. ദേശീയദിനത്തിലാണ് സംഗീതആല്‍ബം പുറത്തിറങ്ങിയത്. ‘ദി ലീഡര്‍’ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. സുലൈമാന്‍ മതിലകം ആണ് ആൽബം എഴുതി നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സലാം കൊടിയത്തൂര്‍ ആണ് സംവിധാനം. ഗഫൂര്‍ എം. ആണ് സംഗീതം നൽകിയിരിക്കുന്നത്. അന്‍വര്‍ സാദത്ത് ആണ് ആലാപനം. നിസാം കാലിക്കറ്റ്, ബഷീര്‍ സില്‍സില എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *