Posted By user Posted On

les mills body pump ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തം; എത്ര പേർ പങ്കെടുത്തെന്ന് അറിഞ്ഞോ?

ദുബായ്; ഒക്‌ടോബർ 29 മുതൽ നവംബർ 27 വരെ നടന്ന ദുബായ് ഫിറ്റ്‌നസ് les mills body pump ചലഞ്ചിന്റെ (ഡിഎഫ്‌സി) ആറാം പതിപ്പിൽ റെക്കോർഡ് പങ്കാളിത്തം. 2.2 ദശലക്ഷം ആളുകളാണ് പരിപാടിയിവ്‍ പങ്കെടുത്തത്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാർഷിക സംരംഭമാണിത്. ഒരു മാസത്തേക്ക് നഗരം മുഴുവൻ ഓപ്പൺ എയർ ജിമ്മായി മാറുന്നതാണ് ദുബായ് കണ്ടത്. ദുബായിലെ രണ്ട് ഫിറ്റ്‌നസ് വില്ലേജുകളിലും 19 ഹബ്ബുകളിലുമായി 13,000-ലധികം സൗജന്യ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. മാസത്തിൽ 30 ദിവസത്തേക്ക്, എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം എന്ന പ്രതിജ്ഞയിൽ മൊത്തം 2,212,246 പേർ പ്രതിജ്ഞാബദ്ധരായി. “പങ്കെടുക്കുന്നവർ അവരുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരായി ഒരു മാതൃക കാണിക്കുകയും മുഴുവൻ സമൂഹത്തിന്റെയും ഫിറ്റ്നസ് മാനസികാവസ്ഥയെ പരിവർത്തനം ചെയ്യുന്നതിൽ സംഭാവന നൽകുകയും ചെയ്തു, “ഈ സംരംഭത്തിന് സംഭാവന നൽകിയ അല്ലെങ്കിൽ പങ്കാളികളായ ഓരോ വ്യക്തിക്കും സർക്കാർ ഏജൻസിക്കും ബിസിനസ്സിനും സ്ഥാപനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാകാനുള്ള പാതയിലാണ് ഞങ്ങൾ.” ഷെയ്ഖ് ഹംദാൻ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *