Posted By user Posted On

sending baloonsയുഎഇ ദേശീയ ദിനം കൊണ്ടാടിയത് ഭീമൻ പതാക ബലൂൺ ഉയർത്തി; വ്യത്യസ്ത ആഘോഷവുമായി ഇന്ത്യൻ പ്രവാസികൾ

യുഎഇ: 51-ാമത് ദേശീയ ദിനം ആഘോഷ വേളയിൽ യു‌എഇ ദേശീയ പതാകയുടെ ഭീമൻ പതാക ബലൂൺ ഉയർത്തി വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് അബുദാബിയിലെ ഇന്ത്യൻ പ്രവാസികൾ . 10 മീറ്ററിലധികം വലിപ്പം ഉള്ള പതാക ബലൂണാണ് ഇവർ ഉയർത്തിയത്. മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിൽ ആണ് ബലൂൺ പതാക സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന അനിൽ കെ ജോണാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയത്. 23 വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുകയാണെന്നും ഓരോ യുഎഇ ദേശീയ ദിനവും വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ സംരംഭങ്ങളോടെയാണ് ആഘോഷിക്കാറുള്ളതെന്നും അനിൽ പറയുന്നു. കഴിഞ്ഞ വർഷം, അദ്ദേഹം 35,000 പേൾ സ്കാർഫ് പിന്നുകൾ ഉപയോഗിച്ച് യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച എച്ച്.എച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രം ഉണ്ടാക്കിയിരുന്നു. യുഎഇയുടെ നേട്ടങ്ങളെക്കുറിച്ച് മുൻപ് അനിൽ കവിതകൾ രചിച്ചിരുന്നു. ഓയിൽ പെയിന്റിംഗുകൾ ചെയ്യുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഒരു അറബി ഗാനം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അനിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *