sheikh hamdanവീണ്ടും അത്ഭുതപ്പെടുത്തി ശൈഖ് ഹംദാൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂംsheikh hamdan എന്നു തന്റെ സാഹസികയിലൂടെ ആളുകളെ അതിശയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോളിതാ, അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ നടന്നുകയറിയതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ് ബുർജ് ഖലീഫയുടെ 160ാം നിലയിലേക്ക് നടന്നു കയറിയത് അദ്ദേഹം വ്യക്തമാക്കിയത്. താഴെനിന്ന് നടത്തം തുടങ്ങുന്നതിന്‍റെ വീഡിയോയും പിന്നീട് മുകളിലെത്തിയതിന്‍റെ ചിത്രവും ആണ് അദ്ദേഹം പങ്കുവച്ചത്. ബാക്ക്‌പാക്കും ഫിറ്റ്‌നസ് ഗിയറും ധരിച്ചായിരുന്നു നടത്തം. 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു അദ്ദേഹം ബുർജ് ഖലീഫ കയറിയത്. 37മിനുട്ടും 38സെക്കൻഡും സമയമെടുത്താണ് കയറ്റം പൂർത്തിയാക്കിയത്. ഈ വീഡിയോയും ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ് ബുർജ് ഖലീഫയുടെ 160-ാം നില. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്കൈ ഫ്ലോർ 148-ലും യഥാർത്ഥ അറ്റ് ദ ടോപ്പ് ഒബ്സർവേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറി 2020 ഡിസംബറിൽ അദ്ദേഹം അൽഭുതപ്പെടുത്തിയിട്ടുണ്ട്. അന്ന്, 828 മീറ്റർ ഉയരമുള്ള ഉച്ചിയിൽ നിന്ന് അദ്ദേഹം പകർത്തിയ വീഡിയോ ഹിറ്റായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)