
fog alertയുഎഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്; റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദേശം
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു fog alert. ചില ഉൾ പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയാനും സാധ്യതയുള്ളതിനിൽ ഇവിടങ്ങളിൽ മഞ്ഞ, ചുവപ്പ് മൂടൽമഞ്ഞ് അലേർട്ടുകൾ നൽകിയിട്ടുണ്ട്. രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അബുദാബിയിലും ദുബായിലും യഥാക്രമം ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 21 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ ഒമാൻ കടലിൽ നേരിയതോതിലോ മിതമായതോ ആയ കാലാവസ്ഥ ആയിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)