Posted By user Posted On

credit card fraud protectionമോഷ്ടിച്ചത് 233 മൊബൈൽ, 25 ലാപ്ടോപ്പ്; യുഎഇയിൽ നാലം​ഗ പ്രവാസി മോഷണ സംഘം പിടിയിൽ

ദുബായ്; ദുബായ് ഫ്രീ സോണിലുള്ള ഒരു ഷിപ്പിംഗ് കമ്പനിയുടെ വെയർഹൗസിൽ നിന്ന് credit card fraud protection 233 മൊബൈൽ ഫോണുകളും 25 ലാപ്‌ടോപ്പുകളും മോഷ്ടിച്ച നാലം​​ഗ സംഘം പിടിയിൽ. ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള നാല് പൗരന്മാർ കേസിൽ ദുബായ് ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. മോഷ്ടിക്കപ്പെട്ടവയിൽ ഐഫോണുകൾ, സാംസങ് ഗാലക്‌സി ഫോണുകൾ, മാക്ബുക്കുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. മെയ് 15 നാണ് കമ്പനിയുടെ മാനേജർ മോഷണത്തെക്കുറിച്ച് ദുബായ് എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവസ്ഥലത്തേക്ക് പൊലീസ് ഒരു സിഐഡി സംഘത്തെ അയയ്ക്കുകയും ഗോഡൗൺ കുത്തിപ്പൊളിച്ചതായി അവർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രതികൾ ലിവർ ഉപയോഗിച്ച് ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഒരു മണിക്കൂറിന് ശേഷം മോഷ്ടിച്ച സാധനങ്ങളുമായി ഗോഡൗണിൽ നിന്ന് പുറത്തിറങ്ങിയ സംഘം ജിഎംസി വാഹനത്തിൽ സാധനങ്ങൾ കയറ്റി സ്ഥലം വിട്ടു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ ദുബായ് വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ കുറ്റം സമ്മതിക്കുകയും മറ്റ് അംഗങ്ങൾ എവിടെയാണെന്ന വിവരം പോലീസിന് നൽകുകയും ചെയ്തു. പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *