Posted By user Posted On

expatയുഎഇയില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അബുദാബി: യുഎഇയിലെ അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു expat. ആലപ്പുഴ നൂറനാട് സന ഭവനിൽ ഷാനി ഇബ്രാഹിമാണ് മരിച്ചത്. 49 വയസായിരുന്നു. ദാസ് ഐലൻഡിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാൻ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *