Posted By user Posted On

flydubai bookingദുബായ് റൂട്ടിലേക്ക് എയർലൈൻസ് 110,000 സീറ്റുകൾ വർദ്ധിപ്പിച്ചു; കാരണം ഇതാണ്

ദുബായ്; ദുബായ് റൂട്ടിലേക്ക് എയർലൈൻസ് 110,000 സീറ്റുകൾ വർദ്ധിപ്പിച്ചു flydubai booking. ഫിഫ ലോകകപ്പ് കാണാൻ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (DXB) ഒഴുകിയെത്തിയ വിനോദസഞ്ചാരികളുടെയും ഫുട്ബോൾ ആരാധകരുടെയും വർദ്ധിച്ച ഒഴുക്കിനെ ഉൾക്കൊള്ളുന്നതിനായിട്ടാണ് സീറ്റുകൾ വർദ്ധിപ്പിച്ചത്. ലോകമെമ്പാടുമുള്ള എയർലൈനുകൾ നവംബർ മാസത്തിൽ അവരുടെ ഫ്ലൈറ്റുകളിൽ 110,000 സീറ്റുകൾ ചേർത്തതായാണ് വിവരം. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്ന ഫുട്ബോൾ ആരാധകരുടെ ആവശ്യം കണക്കിലെടുത്ത് ദുബായ് റൂട്ടിൽ വിമാനക്കമ്പനികൾ സീറ്റ് കപ്പാസിറ്റി വർധിപ്പിച്ചത്. മെഗാ ഇവന്റ് വീക്ഷിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾ ഗൾഫ് മേഖലയിലേക്ക്, പ്രത്യേകിച്ച് ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് ഒഴുകി എത്തുന്നുണ്ട്. മുൻ മാസത്തെ അപേക്ഷിച്ച് നവംബറിൽ വിമാനക്കമ്പനികളുടെ സീറ്റിംഗ് കപ്പാസിറ്റി 2.8 ശതമാനം വർധിച്ചു. ഒർലാൻഡോ എയർപോർട്ടിന് ശേഷം (2.9 ശതമാനം) ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വർധനവാണിത്. 4.2 ദശലക്ഷം സീറ്റുകളുള്ള ദുബായ് ഇന്റർനാഷണൽ വിമാനത്താവളം ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര യാത്രക്കാരുടെ തിരക്കുള്ള വിമാനത്താവളമായി തുടരുന്നുവെന്ന് ആഗോള വ്യോമയാന ഡാറ്റ വ്യക്തമാക്കുന്നു. 3.4 ദശലക്ഷം രാജ്യാന്തര യാത്രാ സീറ്റുകളുമായി ലണ്ടൻ ഹീത്രൂ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. 2019ലും ദുബായും ലണ്ടൻ ഹീത്രൂവും ഒന്നും രണ്ടും സ്ഥാനത്തായിരുന്നു. അറ്റ്‌ലാന്റ ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ എയർപോർട്ട് (4.658 ദശലക്ഷം) കഴിഞ്ഞാൽ ആഭ്യന്തര, അന്തർദേശീയ സീറ്റ് കപ്പാസിറ്റിയുടെ കാര്യത്തിൽ എമിറേറ്റിന്റെ വിമാനത്താവളം രണ്ടാം സ്ഥാനത്താണ്.ജൂലൈ-സെപ്റ്റംബർ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് 18,455,938 സന്ദർശകരാണ് എത്തിയത്. 2020 ന്റെ ആദ്യ പാദത്തിലെ 17.8 ദശലക്ഷം ആളുകൾ എത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ യാത്രക്കാരുടെ തിരക്ക് ഏകദേശം മൂന്നിരട്ടിയായിട്ടാണ് വർധിച്ചത്. OAG ഡാറ്റ അനുസരിച്ച്, ദുബായ്-റിയാദ്, ദുബായ്-ജിദ്ദ, ദുബായ്-കുവൈത്ത്, ദുബായ്-ലണ്ടൻ ഹീത്രൂ എന്നിവ നവംബറിലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര എയർലൈൻ റൂട്ടുകളിൽ ഉൾപ്പെടുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 10 എയർലൈൻ റൂട്ടുകളിൽ ഏഴെണ്ണം ദുബായ് ഇന്റർനാഷണലുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ്. റിയാദ്, ജിദ്ദ, കുവൈറ്റ്, ലണ്ടൻ, മുംബൈ, ഡൽഹി, ബഹ്‌റൈൻ എന്നിവയാണിത്. കൂടാതെ, ട്രാവൽ പാക്കേജ് ദാതാക്കളായ ParkSleepFly, എമിറേറ്റിനെ ആഗോളതലത്തിൽ ഏറ്റവും മികച്ച ശൈത്യകാല ലക്ഷ്യസ്ഥാനമായി റേറ്റുചെയ്‌തു. ശൈത്യകാലത്ത് ടൂറിസ്റ്റ് ട്രാഫിക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതിനാലാണ് ParkSleepFly ഈ നേട്ടം സ്വന്തമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *